HOME
DETAILS

ചൈനയെ വാഴ്ത്തലും കോൺഗ്രസിനെ ഇകഴ്ത്തലും ആർക്കുവേണ്ടി?

  
backup
January 18 2022 | 20:01 PM

965345163-2022

കെ.എൻ.എ ഖാദർ

കമ്യൂണിസ്റ്റ് പാർട്ടികളുടെ രീതിയനുസരിച്ച് പാർട്ടി ഘടകങ്ങളിലും സമ്മേളനങ്ങളിലും രാഷ്ട്രീയ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും നേതാക്കൾ അവ വിശദീകരിക്കുകയും ചെയ്യാറുണ്ട്. സാർവദേശീയ വിഷയങ്ങൾ, ദേശീയ വിഷയങ്ങൾ, സംസ്ഥാന രാഷ്ട്രീയം എന്നിങ്ങനെ അതിന് മൂന്ന് ഭാഗങ്ങളുണ്ടാകാറുണ്ട്. ലോകത്ത് എന്ത് നടക്കുന്നു എന്നതിനെക്കുറിച്ചും പാർട്ടിയുടെ നയം വ്യക്തമാക്കുന്ന വേളയിലാണ് സി.പി.എം നേതാവ് രാമചന്ദ്രൻ പിള്ള ചൈനയെ അളവറ്റ് പുകഴ്ത്തുന്ന തരത്തിൽ സംസാരിച്ചത്.
ലോക സംഭവവികാസങ്ങൾ വിശദീകരിക്കുമ്പോൾ ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് തുടങ്ങിയ എല്ലാ ഭൂഖണ്ഡങ്ങളിലുമായി സ്ഥിതി ചെയ്യുന്ന എണ്ണമറ്റ രാഷ്ട്രങ്ങളിലെ സംഭവവികാസങ്ങളിൽ എടുത്തുപറയത്തക്കതായ വേറെയും കാര്യങ്ങൾ കാണാമല്ലോ. അവയിലൂടെ എല്ലാം ഒരു വിഹഗ വീക്ഷണം നടത്തുന്നതായി കണ്ടില്ല. അദ്ദേഹം ആവേശപൂർവം തറപ്പിച്ചും ഊന്നിയും പ്രതിപാദിച്ചത് അധികവും ചൈനയെ കുറിച്ചാണ്. ആ രാഷ്ട്രത്തിന്റെ അഭൂതപൂർവമായ വളർച്ച അദ്ദേഹം പ്രതിപാദിക്കുമ്പോൾ ഇടത് ചായ്‌വുള്ള ആരും രോമാഞ്ച കഞ്ചുകമണിഞ്ഞുകാണണം. ചൈനയിൽനിന്നു ദാരിദ്ര്യം പൂർണമായും നീക്കം ചെയ്തതായും ലോക ദാരിദ്ര്യം പരിഹരിക്കുന്നതിൽ ചൈന വഹിച്ച പങ്ക് 70 ശതമാനമായിരുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ലോകത്തിലെ 180 ലേറെ രാഷ്ട്രങ്ങളുമായ ചൈനക്ക് നല്ല ബന്ധമുണ്ടെന്നും 116 രാഷ്ട്രങ്ങൾക്ക് കൊവിഡ് വാക്‌സിൻ അവർ സംഭാവനയായി നൽകിയെന്നും ചില രാഷ്ട്രങ്ങൾക്ക് ധനസഹായം ചെയ്തുവെന്നും പറഞ്ഞു. ഇതിനെല്ലാം കാരണം അവിടെ നിലനിൽക്കുന്ന സോഷ്യലിസമാണത്രെ. അങ്ങനെയുള്ള ചൈനയെ അമേരിക്കൻ സാമ്രാജ്യത്വം ജപ്പാൻ, ഇന്ത്യൻ, ആസ്‌ത്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളുടെ സഹായത്തോടെ വളഞ്ഞുവച്ചതിൽ തന്റെ കുണ്ഠിതം അദ്ദേഹം മറച്ചുവച്ചില്ല.


പൊതുവേ ലോക സമ്പദ്‌വ്യവസ്ഥയിൽ കാണുന്നത് മുതലാളിത്തത്തിന്റെ തകർച്ചയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയുമാണത്രെ. ഇന്ത്യയിൽ ചൈനക്ക് എതിരായി നടക്കുന്ന പ്രചാരണം സി.പി.എമ്മിനെ തകർക്കാൻ വേണ്ടിയാണെന്നും സി.പി.എം കരുതുന്നു.പിണറായി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പറഞ്ഞതും അമേരിക്കൻ സാമ്രാജ്യത്വ താൽപര്യങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിൽ ചൈന വിജയിച്ചില്ല എന്നാണ്. ഈ വൈരുധ്യങ്ങൾ കാരണം എസ്.ആർ.പി താൻ ചൈനയെ അല്ല, സോഷ്യലിസത്തെയാണ് വാഴ്ത്തിയത് എന്ന് വ്യക്തമാക്കി.


സി.പി.എം പറയുന്ന ചൈനയുടെ അഭൂതപൂർവമായ അഥവാ മുമ്പെങ്ങും ഇല്ലാത്തവിധമുള്ള വളർച്ച മുതലാളിത്ത വളർച്ച തന്നെയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെങ്കൊടിക്ക് കീഴിലും മുതലാളിത്തം തഴച്ചുവളരുമെന്ന യാഥാർഥ്യം ഇന്ന് ലോകം മനസ്സിലാക്കിയിരിക്കുന്നു. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ ഇന്ന് ലോകത്തൊരിടത്തുമില്ല. വിയറ്റ്‌നാമിലും ക്യൂബയിലും ഉത്തര കൊറിയയിലുമാണ് കമ്യൂണിസ്റ്റുകാർ ഇപ്പോഴും ഭരിക്കുന്നത്. ഉത്തര കൊറിയയിൽ ഏകാധിപത്യം കൊടികുത്തിവാഴുകയാണ്. സാമ്രാജ്യത്ത ശക്തികളുടെ അതേ തന്ത്രം തന്നെയാണ് ചൈനയും പയറ്റുന്നത്. വികസനമോഹം ചൈനീസ് ഭരണാധികാരികളുടെ കൂടപ്പിറപ്പാണ്. ചൈനീസ് കടലിൽ ഓരോ ദിവസവും അവർ ആധിപത്യം ഉറപ്പിക്കുകയാണ്. ആഫ്രിക്കൻ തീരം വരെ അത് ചെയ്തു കഴിഞ്ഞു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ചൈനയും വളഞ്ഞുവച്ചതായി കാണാം. ചൈനയുടെ ആഭ്യന്തര, വിദേശ നയങ്ങളിലോ സമ്പദ്‌വ്യവസ്ഥയിലോ മാർക്‌സും ലെനിനും മാവോയും വിഭാവനം ചെയ്ത സോഷ്യലിസത്തിന്റെ ഒരു തരി പോലും അവശേഷിക്കുന്നില്ല. രാമചന്ദ്രൻ പിള്ള ഒരിക്കൽ കൂടി അദ്ദേഹം കമ്യൂണിസ്റ്റാകാൻ ഇടയാക്കിയ മാർക്‌സിന്റെ കൃതികൾ മറിച്ചു നോക്കട്ടെ. അത് വല്ലതുമുണ്ടോ ചൈനയിൽ എന്ന് പരിശോധിക്കട്ടെ.


1964ൽ സി.പി.ഐയെ പിളർത്തി രൂപംകൊടുത്ത പാർട്ടിയാണ് സി.പി.എം. 1963ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ലോകത്തിലെ പാർട്ടികൾക്കായി അയച്ച ഒരു കത്തിന്റെ ചുവട് പിടിച്ചു നടന്ന ചർച്ചകളും ആ പാർട്ടിയുടെ പ്രവർത്തനത്തെയും ഇന്ത്യൻ പാർട്ടിയുടെ പിളർപ്പിന് കാരണമായിട്ടുണ്ട്. 1962 ൽ ചൈനീസ് അക്രമണ വേളയിൽ ഇ.എം.എസ് നടത്തിയ പ്രസിദ്ധമായ പ്രഖ്യാപനം അറിയാത്തവർ ആരുണ്ട്. ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും അവകാശപ്പെടുന്ന അതിർത്തി ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്. കമ്യൂണിസ്റ്റുകാരുടെ ദേശസ്‌നേഹത്തെ ആരും ചോദ്യം ചെയ്യുന്നില്ല. ഇത്തരം അബദ്ധങ്ങൾ എല്ലാം എഴുന്നള്ളിക്കുന്നത് അവർ തന്നെയാണല്ലോ. ചൈനയുടെ ഭീഷണി ഇന്ത്യൻ അതിർത്തികളിൽ നിലനിൽക്കുമ്പോൾ ചൈന നടത്തുന്ന അത്തരം പ്രവൃത്തികളിൽ നിന്നവർ പിന്മാറണം എന്നല്ലേ അദ്ദേഹം പറയേണ്ടിയിരുന്നത്.


സോഷ്യലിസം മെച്ചപ്പെട്ട വ്യവസ്ഥയാണെന്നും പറഞ്ഞ് നടന്നുകൊള്ളുക. അത് നിർത്തലാക്കിയാൽ പിന്നെ കമ്യൂണിസ്റ്റ് പാർട്ടിക്ക് അസ്തിത്വമില്ലല്ലോ. ആവശ്യത്തിലേറെ പറഞ്ഞുനടന്ന ഒരു വിഷയമാണല്ലോ അത്. അവസാനം ലോകത്തിൽ ഒരു തുരുത്തു പോലും ബാക്കി വെക്കാതെ ആ സമ്പദ്‌വ്യവസ്ഥ അപ്രത്യക്ഷമായി. ചുവന്ന നിറമുള്ള കൊടിയും മുദ്രാവാക്യങ്ങളും അത് ചുമന്ന് നടക്കുന്ന ഏതാനും പാർട്ടികളും ചില രാജ്യങ്ങളിൽ ഇന്നും അവശേഷിക്കുന്നതും സത്യമാണ്. പക്ഷേ അത് മാത്രമായുള്ള സമ്പദ്‌വ്യവസ്ഥ എല്ലായിടത്തും മുതലാളിത്തവും സാമ്രാജ്യത്വ വുമായി വളർന്നു. ചൈനയിൽ വളർന്നത് ഒന്നാംതരം മുതലാളിത്തമാണ്. സാമ്രാജ്യത്വ മനോഭാവക്കാരാണ് ഭരണാധികാരികൾ.
ഇന്ത്യൻ പാർട്ടി പിളർന്ന് സി.പി.എം നിലവിൽ വന്നപ്പോൾ ചൈന സി.പി.എമ്മിനെ പ്രോത്സാഹിപ്പിച്ചു. 1967ൽ അതേ ചൈന സി.പി.എമ്മിനെ സാമ്രാജ്യത്വത്തിന്റെ ചെരിപ്പു നക്കികളെന്ന് വിളിച്ചത് മറന്നുപോയോ. അവരുടെ ഔദ്യോഗിക പത്രത്തിന്റെ മുഖപ്രസംഗത്തിൽ പോലും ആ വിമർശനം ഉയർത്തി. 1967ൽ സി.പി.എമ്മിനെയും ചൈനീസ് പാർട്ടി പിളർത്തി നക്‌സലൈറ്റുകള വളർത്തി. സോവിയറ്റ് യൂണിയനിലും ഇതര യൂറോപ്യൻ രാഷ്ട്രങ്ങളിലും കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചപ്പോൾ ചൈനീസ് പാർട്ടിയും സി.പി.എമ്മും തമ്മിൽ ഒരു നേരിയ ബന്ധം വീണ്ടും വളർത്തിയെടുത്തിട്ടുണ്ട്. അതാണ് ഇപ്രകാരം പറയുവാൻ ഒരു കാരണം. രണ്ടാമത്തെ ഏറ്റവും പ്രധാന കാരണം ബി.ജെ.പി, സംഘ്പരിവാർ ശക്തികളെയും അവരുടെ വർഗീയ ഏകാധിപത്യ ഫാസിസ്റ്റ് ഭരണത്തെയും എതിർക്കുന്നതിൽനിന്ന് രക്ഷപ്പെടലാണ്.


ഇന്ത്യൻ ജനത അനുഭവിക്കുന്ന കൊടിയ ദാരിദ്ര്യവും വിലക്കയറ്റവും പ്രയാസങ്ങളും കോർപറേറ്റുകളുടെ മേധാവിത്തവും ചെറുത്തുതോൽപ്പിക്കുവാൻ കേരളത്തിലെ സി.പി.എമ്മിന് വേണ്ടത്ര താൽപ്പര്യമില്ല. കേരളത്തിലെ ഇടതുഭരണം സംരക്ഷിക്കുവാൻ ദേശീയതലത്തിൽ ബി.ജെ.പിക്ക് എതിരായ എതിർപ്പ് ശക്തിപ്പെടരുതെന്ന് അവർ ആഗ്രഹിക്കുന്നു. മതേതരത്വം, ജനാധിപത്യം, ഫാസിസം, സംഘ്പരിവാർ വിഷയങ്ങളിൽനിന്ന് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും ശ്രദ്ധ തിരിച്ചുവിടാനാണ് ഈ ചൈനീസ് ചർച്ചയുടെ മറ്റൊരു ലക്ഷ്യം. കോൺഗ്രസിനെ മുഖ്യശത്രുവും ചൈനയെ ഉറ്റ ബന്ധുവുമാക്കുന്നത് ആരെ രക്ഷിക്കാനാണെന്ന് സുവ്യക്തം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago