പശുക്കള്‍ വഴിമുടക്കി; ദുരനുഭവം പങ്കുവച്ച് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഗുജറാത്ത്: അലഞ്ഞുനടക്കുന്ന പശുക്കള്‍ കാരണം തനിക്കുണ്ടായ ദുരനുഭവം കോടതിനടപടികള്ക്കിടെ പങ്കുവച്ച് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍.
ഗതാഗതം സുഗമമാക്കുന്നതു സംബന്ധിച്ചുള്ള ഒരു ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ്, നിലവിലുള്ള പ്രശ്നത്തിന്റെ ഗൗരവം സൂചിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് സ്വന്തം അനുഭവം പരാമര്‍ശിച്ചത്. കാര്‍ ഇന്ന് കോടതിയിലേക്ക് കടക്കുന്നതിനിടെ പശുക്കള്‍ റോഡില്‍ വഴിമുടക്കിയെന്നും പൊലിസിനു പോലും അവയെ ഓടിക്കാന്‍ കഴിഞ്ഞില്ലന്നുമുള്ള അനുഭവമാണ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ പങ്കുവച്ചത്.
ഗുജറാത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും കന്നുകാലികളെക്കൊണ്ടുള്ള കുഴപ്പങ്ങളും പാര്‍ക്കിങ് പ്രശ്നങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2018-ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി പാലിക്കപ്പെട്ടില്ല എന്നു ചൂണ്ടിക്കാട്ടി മുസ്താക് ഹുസൈന് കാദിരി എന്നയാളാണ് കോടതിയെ സമീപിച്ചത്. കന്നുകാലികളെ പുനരധിവസിപ്പിക്കുക, റോഡ് നന്നാക്കുക എന്നിവടയക്കം 2018-ല്‍ കോടതി നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."