'പാര്‍ട്ടി ഓഫിസിനെ ആരും തൊടില്ല' ; രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെതിരെ എം.എം മണി
തൊടുപുഴ: ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം.ഐ രവീന്ദ്രന് അധികാര പരിധി മറികടന്ന് അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി. പട്ടയം റദ്ദാക്കിയതിന്റെ നിയമവശങ്ങള്‍ പരിശോധിക്കണം. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിത്. പട്ടയം ലഭിക്കുന്നതിന് മുന്‍പുതന്നെ പാര്‍ട്ടി ഓഫീസുകള്‍ ആ ഭൂമിയിലുണ്ടായിരുന്നു. പാര്‍ട്ടി ഓഫീസുകളെ തൊടാന്‍ അനുവദിക്കില്ലെന്നും എം എം മണി പറഞ്ഞു.
കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് നിയമപരമായി നേരിടാം. അനധികൃത നിര്‍മാണം നടക്കുമ്പോള്‍ നോക്കേണ്ടവര് എവിടെയായിരുന്നുവെന്നും എം.എം.മണി ചോദിച്ചു. പട്ടയം നല്കുമ്പോള് അവിടെ കെട്ടിടങ്ങളില്ല. അവ പിന്നീട് ഉയര്‍ന്നതാണ് . ഇടുക്കിയില്‍ മാത്രമാണോ അനധികൃത കെട്ടിങ്ങളുള്ളതെന്നും മന്ത്രി ചോദിച്ചു.
എം എം മണിക്ക് മറുപടിയുമായി റവന്യു മന്ത്രി കെ രാജന് തന്നെ രം?ഗത്തെത്തി. രവീന്ദ്രന് പട്ടയം റദ്ദാക്കുന്നതില്‍ തെറ്റായ വ്യാഖ്യാനം വേണ്ടെന്ന് മന്ത്രി പറഞ്ഞു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരണം വേണ്ടെന്നും പട്ടയം റദ്ദാക്കുന്നതില്‍ വിശദമായ പ്രതികരണം ഇന്ന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."