HOME
DETAILS

ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്റര്‍: കണ്ണന്താനത്തിന്റെ നിയമനം മരവിപ്പിച്ചു

  
backup
August 18 2016 | 18:08 PM

%e0%b4%9a%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%97%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%a1%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87


ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ നിര്‍വാഹകമസിതിയംഗവും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. പഞ്ചാബിലെ ഭരണകക്ഷിയും എന്‍.ഡി.എയുടെ ഘടകക്ഷിയുമായ അകാലിദളിന്റെ ശക്തമായ എതിര്‍പ്പു പരിഗണിച്ചാണു  നടപടി. പാര്‍ട്ടിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും തീരുമാനം ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, കണ്ണന്താനത്തെ നേരിട്ടു ഫോണില്‍ വിളിച്ച് അറിയിച്ചു.
കഴിഞ്ഞദിവസമാണ് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാനവും കേന്ദ്രഭരണപ്രദേശവുമായ ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായി കണ്ണന്താനത്തെ നിയമിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു തുല്യമായ പദവിയിലായിരുന്നു നിയമനം. 40 വര്‍ഷമായി പഞ്ചാബ് ഗവര്‍ണറായിരുന്നു ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ പദവി വഹിച്ചിരുന്നത്. ഈ കീഴ്‌വഴക്കം ലംഘിച്ചായിരുന്നു കണ്ണന്താനത്തെ പുതിയ പദവിയില്‍ അവരോധിച്ചത്. നിയമനം സംബന്ധിച്ച് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും അദ്ദേഹത്തെ അറിയിക്കുകയുംചെയ്തിരുന്നു.
എന്നാല്‍, അടുത്തയാഴ്ച കണ്ണന്താനം ചുമതലയേല്‍ക്കാനിരിക്കെ പഞ്ചാബ് സര്‍ക്കാരും അകാലിദളും ശക്തമായ എതിര്‍പ്പുയര്‍ത്തിയതാണ് തിരിച്ചടിയായത്. നിയമനത്തിലുള്ള അതൃപ്തി പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ നേരിട്ട് അറിയിക്കുകയും ചെയ്തു. പഞ്ചാബ് ഗവര്‍ണര്‍ വി.പി സിങ്ങും കണ്ണന്താനത്തിന്റെ നിയമനത്തിനെതിരേ ശക്തമായി രംഗത്തുവന്നു. ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ പദവി ഇപ്പോഴില്ലെന്നും 1984നു ശേഷം ഇതു പഞ്ചബ് ഗവര്‍ണറാണ് വഹിച്ചുവരുന്നതെന്നുമാണ് അകാലിദളിന്റെ നിലപാട്. പഞ്ചാബില്‍ അടുത്തവര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ പ്രബലസഖ്യകക്ഷിയായ അകാലിദളിനെ അകറ്റുന്ന യാതൊരുനടപടിയും വേണ്ടന്നു ബി.ജെ.പി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി അമിത്ഷാ വിളിച്ചു നിയമന തീരുമാനം മരവിപ്പിച്ചതായി സഥിരീകരിച്ച കണ്ണന്താനം, എന്നാല്‍ പുതിയപദവി സംബന്ധിച്ച് പര്‍ട്ടി ഏതെങ്കിലും വിധത്തിലുള്ള തീരുമാനം എടുത്തതായി അറിയില്ലെന്നും പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നയുടന്‍ നിയമനത്തെ എതിര്‍ത്ത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തുവന്നിരുന്നു. ചണ്ഡിഗഡിനെ പഞ്ചാബില്‍ നിന്ന് അകറ്റാനുള്ള നടപടിയുടെ ഭാഗമാണിതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. കേരളത്തില്‍ നിന്നുള്ള ഒരു ബി.ജെ.പി നേതാവിന് ലഭിക്കുമായിരുന്ന ഏറ്റവും ഉയര്‍ന്ന പദവി കണ്ണന്താനത്തിനു നഷ്ടമായെങ്കിലും അദ്ദേഹത്തെ മറ്റൊരു സ്ഥാനത്തേക്കു എത്രയും വേഗം പരിഗണിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago