കൊവിഡ് വ്യാപനം: അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേരളം പരിശോധന ശക്തമാക്കുന്നു
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേരളം പരിശോധന ശക്തമാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ആര്.ടി.പി.സി.ആര് അല്ലെങ്കില്‍ ഡബിള്‍ ഡോസ് വാക്സിന് നിര്‍ബന്ധമാക്കി. ചെക്ക്പോസ്റ്റുകളില്‍ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാര്‍ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ ഉറപ്പാക്കണം. ചെക്ക്പോസ്റ്റുകളിലെ പൊലിസ് സേവനം ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ വിലയിരുത്തും.
കര്‍ണാടക അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. വയനാട്ടിലെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ നിയന്ത്രണം കടുപ്പിക്കുകയാണ് ജില്ലാ ഭരണകൂടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."