ലോക സിനിമയിലെ ജീവിക്കുന്ന ഇതിഹാസമാണ് അടൂര്‍: സാംസ്‌കാരിക മന്ത്രി
തിരുവനന്തപുരം: ലോക സിനിമയിലെ ജീവിക്കുന്ന ഇതിഹാസങ്ങളിലൊരാളാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. അടൂരിന്റെ സിനിമാജീവിതത്തിന്റെ അമ്പതാണ്ട് തികയ്ക്കുന്ന പശ്ചാത്തലത്തില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ആദരം ചടങ്ങില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉപഹാരം മന്ത്രി നല്‍കി. മലയാള സിനിമയുടെ സമഗ്രവികസനത്തിന് ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നു മന്ത്രി പറഞ്ഞു. സാംസ്‌കാരികരംഗത്തെ വിശിഷ്ട സേവനം കാഴ്ചവച്ചവരുടെ ഓര്‍മ നിലനിര്‍ത്താന്‍ ഓരോ ജില്ലയിലും അവരുടെ ദേശങ്ങളില്‍ 50 കോടി രൂപ ചെലവില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ പ്രധാന നഗരങ്ങളില്‍ കെ.എസ്.എഫ്.ഡി.സി.യുടെ തിയറ്ററുകള്‍ തുടങ്ങണമെന്ന് ആദരവിന് നന്ദി രേഖപ്പെടുത്തവേ അടൂര്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു. അടൂരിന്റെ ആദ്യകാല ചിത്രങ്ങളില്‍ അഭിനയിച്ച ജലജ, എം.ആര്‍. ഗോപകുമാര്‍, ജോണ്‍ സാമുവല്‍, നന്ദു, സോനാ നായര്‍ തുടങ്ങിയവരും ചലച്ചിത്രരംഗത്തെ പ്രമുഖരും ആദരവര്‍പ്പിച്ചു. ചലച്ചിത്ര വികസന
കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സഹ നിര്‍മാതാവ് ബേബി മാത്യു സോമതീരം, കാമറാമാന്‍ വേണു, കെ.എസ്.എഫ്.ഡി.സി ദീപ ഡി. നായര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."