സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയത് ധനമന്ത്രിയുടെ കൗശലം-വി.ഡി സതീശന്
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചെന്ന് വി. ഡി. സതീശന്. കിഫ്ബി വിവാദത്തില്‍ സിഎജി വിമര്‍ശനം മുന്‍നിര്‍ത്തി പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ രൂക്ഷ വിമര്‍ശനം.
കിഫ്ബിയിൽ പ്രതിപക്ഷം പറഞ്ഞ അതേ കാര്യമാണ് സിഎജിയും പറയുന്നതെന്ന് വി ഡി സതീശന്. ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിയെ വിമർശിച്ചിട്ടില്ല. കിഫ്ബി വഴിയുള്ള കടമെടുപ്പിനെയാണ് വിമർശിച്ചത്. ആർട്ടിക്കിൾ 293 കിഫ്ബി ലംഘിച്ചുവെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. കടമെടുക്കുന്നതിൽ ഭരണഘടനാ ലംഘനമുണ്ടായി. കാര്യങ്ങൾ വിശദീകരിക്കാൻ കിഫ്ബിക്ക് സിഎജി സമയം നൽകിയിരുന്നു. മന്ത്രി തോമസ് ഐസക്കിന്റേത് രാഷ്ട്രീയ കൗശലമാണെന്നും വി.ഡി. സതീശന് പറഞ്ഞു. ആർബിഐയുടെ എൻഒസിയെ മന്ത്രി തെറ്റായി വ്യാഖ്യാനിച്ചു. നിയമസഭയില്‍ സിഎജി റിപ്പോർട്ട് വരുന്നതിന് മുമ്പ് റിപ്പോർട്ട് ചോർത്തി വിവാദത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിച്ചതെന്നും സതീശന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."