HOME
DETAILS
MAL
മാസങ്ങളോളം വീടിനുള്ളില്‍ പൂട്ടിയിട്ട് വൃദ്ധദമ്പതികളോട് മകന്റെ ക്രൂരത: അച്ഛന് മരിച്ചു
backup
January 20 2021 | 11:01 AM
കോട്ടയം: മാസങ്ങളോളം വീടിനുള്ളില്‍ വൃദ്ധമാതാപിതാക്കളെ പൂട്ടിയിട്ട് മകന്റെ ക്രൂരത. ഭക്ഷണവും മരുന്നും ലഭിക്കാതെ പിതാവ് മരിച്ചു. മാനസികനില തെറ്റിയ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം മുണ്ടക്കയം പഞ്ചായത്തിലെ അസംമ്പനിയിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് സംഭവം പുറംലോകം അറിഞ്ഞത്. വൃദ്ധ ദമ്പതികളെ മാസങ്ങളായി വീടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തൊടിയില്‍ വീട്ടില്‍ പൊടിയനാണ് പട്ടിണി കിടന്ന് മരിച്ചത്. ഇയാള്‍ക്ക് 80 വയസ്സായിരുന്നു. ഭാര്യ അമ്മിണിക്ക് 76 വയസ്സാണ് പ്രായം.
ദമ്പതികളുടെ ഇളയമകനാണ് ഇരുവരെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്. ബന്ധുക്കളും അയല്‍ക്കാരും വീട്ടിലേക്ക് വരുന്നത് തടയാനായി മകന് വീടിനകത്ത് പട്ടിയെയും അഴിച്ചിട്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."