കൊവിഡ് വാക്സിനെടുത്തവരെ ക്വാറന്റൈന് ഇല്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുമെന്ന് ഖത്തര്‍
ദോഹ: രണ്ട് ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചവരെ ക്വാറന്റൈന് ഇല്ലാതെ തന്നെ രാജ്യത്തിന് പുറത്തു പോയി വരാന്‍ അനവദിക്കുമെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് ഒരാഴ്ച കഴിഞ്ഞാല്‍ അവരെ കൊവിഡ് രോഗപ്രതിരോധശേഷി നേടിയവരായാണ് കണക്കാക്കുകയെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലമാനി പറഞ്ഞു.
ഇത്തരക്കാര്‍ക്ക് കൊവിഡ് രോഗം ബാധിക്കുകയോ ഇവര്‍ രോഗം പകര്‍ത്തുകയോ ചെയ്യില്ല. വാക്സിന് സ്വീകരിച്ചവര്‍ക്ക് രാജ്യത്തിന് പുറത്തുപോയാല്‍ ക്വാറന്റൈന് ഇല്ലാതെ തന്നെ തിരിച്ചുവരാമെന്നതാണ് അതിന്റെ ഒരു ഗുണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം ്അറിയിച്ചു. ഖത്തര്‍ ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിന് എടുത്തവരെയും ചില രാജ്യങ്ങള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നത് വാക്സിന് സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാത്തത് കൊണ്ടല്ലെന്നും വാക്സിന്റെ കാര്യക്ഷമത എത്രത്തോളമുണ്ടെന്ന് നോക്കാനാണെന്നും അതു സംബന്ധമായ ചോദ്യത്തോടെ പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായത്ര വാക്സിന് ഈ വര്‍ഷം തന്നെ ഖത്തറിലെത്തിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും അല്‍ മസ്ലമാനി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."