സഊദിയിൽ വീണ്ടും കൊവിഡ് വർധനവ്; ഇന്ന് 238 രോഗികൾ, 173 രോഗ മുക്തി, 3 മരണം
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 173 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3 രോഗികൾ മരണപ്പെടുകയും 238 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത്
വീണ്ടും വൈറസ് വ്യാപനം ഉണ്ടാകുന്നതായുള്ള സൂചനകളാണ് പുറത്ത് വരുന്നത്. നൂറിൽ താഴെ വൈറസ് ബാധയിലേക്ക് എത്തിയതിനു ശേഷം വീണ്ടും ദിനം പ്രതി കൂടുന്നതയാണ് കണക്കുകൾ.
നിലവിൽ 2,048 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 331 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ആകെ രോഗികളുടെ എണ്ണത്തിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും ഇന്ന് വീണ്ടുംവർധനവ് ഉണ്ടായിട്ടുണ്ട്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,338 ആയും വൈറസ് ബാധിതർ 365,563 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 173 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 357,177 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."