ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണം: മന്ത്രി പി. തിലോത്തമന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പാക്കുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്നു മന്ത്രി പി. തിലോത്തമന്‍ അഭിപ്രായപ്പെട്ടു.
മതനിരപേക്ഷ, അഴിമതിമുക്ത വികസിത കേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി ജീവനക്കാരുടെ പൂര്‍ണ സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കേരളാ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ 30 ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് ജി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ടി. ജയറാം സ്വാഗതം പറഞ്ഞു. സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര്‍ അനില്‍, വിവിധ സര്‍വീസ് സംഘടനാ നേതാക്കളായ ജി. മോട്ടിലാല്‍, ആര്‍. ശരത്ചന്ദ്രന്‍ നായര്‍, കെ.എസ് സജികുമാര്‍, ആര്‍. രാജ് നാരായണന്‍, വിനോദ്, പി.ജി അനന്തകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."