സിൽവർ ലൈനിനെ വിമർശിച്ചുള്ള കവിതയ്ക്ക് റഫീഖ് അഹമ്മദിന് ഇടത് സൈബർ ആക്രമണം
പൊന്നാനി
സില്‍വര്‍ ലൈന്‍ പദ്ധതിയെ പരോക്ഷമായി വിമര്‍ശിച്ച് കവിതയെഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിന് ഇടത് സൈബർ ആക്രമണം. 'എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍...' എന്നവരികളില്‍ തുടങ്ങുന്ന കവിത വെള്ളിയാഴ്ചയാണ് റഫീഖ് അഹമ്മദ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചത്. ഇതിനു പിന്നാലെ കമന്റ് ബോക്‌സില്‍ വലിയതോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സി.പി.എം സൈബർ പോരാളികളാണ് കവിയെ അധിക്ഷേപിച്ച് കൂടുതലും രംഗത്തെത്തിയത്.കവിതയിലെ വരികളില്‍ പറയുന്ന ആക്ഷേപങ്ങളില്‍ ഒരെണ്ണത്തിനെങ്കിലും നിങ്ങളുടെ കൈയില്‍ എന്തേലും തെളിവുണ്ടോ എന്നുള്‍പ്പെടെയാണ് കമന്റുകള്‍. പരിസ്ഥിതി കവിതകള്‍ ഫ്യൂഡലിസത്തിന്റ ഏമ്പക്കങ്ങളാണെന്നും ആക്ഷേപങ്ങള്‍ വന്നിട്ടുണ്ട്. റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നും ഇടതു വിരോധമാണ് കവിതയ്ക്ക് പിന്നിലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വിമര്‍ശനങ്ങള്‍ക്കു പിന്നാലെ മറ്റൊരു നാലുവരി കവിതയിലുടെ മറുപടിയും റഫീഖ് അഹമ്മദ് നല്‍കുന്നുണ്ട്. കുരുപൊട്ടി നില്‍ക്കുന്ന നിങ്ങളോടുള്ളതു, കരുണ മാത്രം, വെറുപ്പില്ലൊരശേഷവും.... എന്നാണ് പിന്നീട് റഫീഖ് അഹമ്മദ് ഫേസ്ബുക്കില്‍ വിമർശനങ്ങൾക്ക് മറുപടിയായി കുറിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."