HOME
DETAILS
MAL
ഏഴാം ഖത്തർ മലയാളി സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം
backup
January 21 2021 | 12:01 PM
ദോഹ: "മഹിതം മാനവീയം" എന്ന പ്രമേയവുമായി ഏഴാം ഖത്തർ മലയാളി സമ്മേളനം ഒരുങ്ങുന്നു. കഴിഞ്ഞ ആറു സമ്മേളനങ്ങളിൽ നിന്നും വ്യത്യസ്തമായി കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് ഇത്തവണ മലയാളി സമ്മേളനം. N-Light Media യൂട്യൂബ് ചാനലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്ക് സമ്മേളനം തത്സമയം വീക്ഷിക്കാമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 22, 26, 29 തീയതികളിൽ നടക്കുന്ന സമ്മേളനം ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തിലുള്ള സ്വാഗത സംഘമാണ് സംഘടിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ വെള്ളിയാഴ്ച സമ്മേളനം ഉദ്‌ഘാടനം ചെയ്യും. രമേശ് ചെന്നിത്തല, ഇ ടി മുഹമ്മദ് ബഷീർ എം.പി, എൻകെ പ്രേമചന്ദ്രൻ എംപി, എളമരം കരീം എം.പി , വിടി ബലറാം എംഎൽഎ, കെ പി രാമനുണ്ണി, ഫാ.ഡേവിസ് ചിറമേൽ, സ്വാമി ആത്മ ദാസ് യാമി, രാജീവ് ശങ്കർ, അഡ്വ.ഫാത്തിമ തഹ്‌ലിയ, ജ്യോതി വിജയകുമാർ, പി എൻ ബാബുരാജൻ, സിയാദ് ഉസ്മാൻ, സി പി ഉമ്മർ സുല്ലമി, ഡോ അൻവർ സാദത്ത്, ഡോ.ജാബിർ അമാനി, എം എം അബ്ദുൽ ജലീൽ, മുജീബ് റഹ്‌മാൻ കിനാലൂർ, സി എം മൗലവി, സൽമ അൻവാരിയ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
ജനുവരി 22 വെള്ളിയാഴ്ച വൈകിട്ട് മൂന്നര മണിക്കാണ് ഉദ്‌ഘാടന സമ്മേളനം. ജനുവരി 26 ചൊവ്വാഴ്ച രാത്രി 7.30 ന് "ഇന്ത്യൻ റിപ്പബ്ലിക്ക് - വർത്തമാനവും ഭാവിയും" എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം നടക്കും. ജനുവരി 29 വെള്ളിയാഴ്ച വൈകിട്ട് മൂന്നര മണിക്ക് മാനവ മൈത്രി സംഗമം, 5.30 ന് സമാപന സമ്മേളനം എന്നിങ്ങനെ രണ്ടു സെഷനുകളാണ് ഉണ്ടാവുക. പരിപാടിയിൽ ഖത്തറിലെ പ്രമുഖ വ്യക്തികൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
സ്വാഗത സംഘം മുഖ്യ രക്ഷാധികാരി കെകെ ഉസ്മാൻ, സാം കുരുവിള, സ്വാഗത സംഘം വൈസ് ചെയർമാൻ അബ്ദുല്ലത്തീഫ് നല്ലളം, ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ട്രഷറർ അഷ്‌റഫ് മടിയാരി , അബൂബക്കർ ഫാറൂഖി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."