HOME
DETAILS

ആര്‍.എസ്.എസ് ബന്ധമുള്ള ഡെമോക്രാറ്റുകളെ അകറ്റിനിര്‍ത്തി ബൈഡന്‍

  
backup
January 23 2021 | 03:01 AM

4564564-2

 


വാഷിങ്ടണ്‍: ട്രംപിന് മോദിയോടും വംശീയവാദികളോടും പ്രിയമായിരുന്നെങ്കില്‍ അത്തരക്കാരെ അകറ്റിനിര്‍ത്തി വ്യത്യസ്തനാവുകയാണ് പുതിയ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. 20 ഇന്ത്യന്‍ വംശജരെ ബൈഡന്‍ ഭരണകൂടത്തിന്റെ ഭാഗമായി നിയമിച്ചിട്ടുണ്ടെങ്കിലും അതില്‍ സംഘികളില്ല.


ഒബാമ ഭരണകൂടത്തിലെ പല ഉദ്യോഗസ്ഥരെയും ബൈഡന്‍ തിരിച്ചുവിളിച്ചെങ്കിലും ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിലുണ്ടായിരുന്ന ഡെമോക്രാറ്റിക് അംഗം സൊനാല്‍ ഷായും അമിത് ജാനിയും പുറത്തായത് വര്‍ഗീയ-വംശീയവാദി സംഘടനയായ ആര്‍.എസ്.എസുമായി ബന്ധമുള്ളതിനാലാണെന്ന് ട്രിബ്യൂണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. യു.എസിലെ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളാണ് ഇവരുടെ ആര്‍.എസ്.എസ് ബന്ധം പുറത്തു കൊണ്ടുവന്നത്. ഇരുവരുടെയും സംഘി ബന്ധം വ്യക്തമായ അന്നുമുതല്‍ ഇവരെ ബൈഡന്‍ ടീം അടുപ്പിക്കാറില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി വൃത്തങ്ങള്‍ ദ വയറിനോടു പറഞ്ഞു.


കഴിഞ്ഞ ഡിസംബറില്‍ യു.എസിലെ 19 ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകള്‍ ബൈഡനയച്ച കത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലുള്ള നിരവധി ദക്ഷിണേഷ്യന്‍-അമേരിക്കക്കാര്‍ക്ക് ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘടനകളോട് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി കത്തെഴുതിയിരുന്നു. ഇവരോട് യാതൊരു സഹിഷ്ണുതയും കാട്ടരുതെന്നും കത്തില്‍ പറഞ്ഞിരുന്നു. ആ കത്തില്‍ സൊനാല്‍ ഷാ, അമിത് ജാനി എന്നിവരെ പ്രത്യേകം എടുത്തുപറയുകയും അവര്‍ക്ക് ഹിന്ദുത്വ സംഘടനകളുടെ പണം ലഭിക്കുന്നുണ്ടെന്നും തീവ്ര ഹിന്ദു സംഘടനകള്‍ക്ക് അനുകൂലമായി ഇവര്‍ പ്രസ്താവനകളിറക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഇരുവരെയും ബൈഡന്‍ പുറത്തുനിര്‍ത്തിയത് ഈ കത്ത് കാരണമാണോയെന്നു വ്യക്തമല്ല.


സൊനാല്‍ ഷാ ബൈഡന്‍-സാന്‍ഡേഴ്‌സ് യൂനിറ്റി ടാസ്‌ക്‌ഫോഴ്‌സില്‍ അംഗമായിരുന്നു. ഇവരുടെ പിതാവ് ബി.ജെ.പിയുടെ ഓവര്‍സീസ് ഫ്രന്റ്‌സിന്റെ യു.എസിലെ പ്രസിഡന്റും ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ഏകല്‍ വിദ്യാലയ സ്ഥാപകനുമാണ്. അമേരിക്കയിലെ വിശ്വഹിന്ദു പരിഷത്തിനു വേണ്ടി 2001ലെ ഗുജറാത്ത് ഭൂകമ്പത്തിലെ ഇരകള്‍ക്കായി ഫണ്ട് ശേഖരിക്കാന്‍ മുന്നിലുണ്ടായിരുന്നു ഷാ.
കുടുംബപരമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മറ്റു ബി.ജെ.പി നേതാക്കളോടും ബന്ധമുള്ളയാളാണ് ജാനി. ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുസ്‌ലിംകളെ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചയാളായിരുന്നു ഇയാള്‍.
മതേതര കാഴ്ചപ്പാടുള്ള ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകള്‍ സംഘീ ബന്ധമുള്ളവരെ അകറ്റിനിര്‍ത്താന്‍ ബൈഡനുമേല്‍ സമ്മര്‍ദം ചെലുത്തിയതായും ട്രിബ്യൂണ്‍ പറയുന്നു. ജനപ്രതിനിധി സഭയിലേക്കു മല്‍സരിച്ച പ്രെസ്റ്റോണ്‍ കുല്‍കര്‍ണി, മുന്‍ അംഗം തുല്‍സി ഗബ്ബാര്‍ഡ് എന്നിവര്‍ വിജയിക്കാതെ പോയത് ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകളുടെ എതിര്‍പ്പ് മൂലമായിരുന്നു. ഈ സംഘടനകള്‍ക്ക് ഹിന്ദുത്വ പദ്ധതികളോട് വിയോജിപ്പാണുള്ളത്.


തീവ്ര ഹിന്ദുത്വര്‍ ബൈഡന്‍ സംഘത്തിലില്ലാതിരിക്കുകയും കശ്മിരികളായ രണ്ടുപേര്‍ ഉള്‍പ്പെടുകയും ചെയ്തത് കശ്മിര്‍, സി.എ.എ വിഷയങ്ങളിലെ ബൈഡന്റെ നിലപാട് മൂലമാണെന്നും അഭിപ്രായമുണ്ട്.
സൊനാല്‍ ഷായും അമിത് ജാനിയും യു.എസില്‍ ഹിന്ദു ന്യൂനപക്ഷത്തിനു വേണ്ടി വാദിക്കുമ്പോള്‍ ഇന്ത്യയില്‍ ഭൂരിപക്ഷത്തിനൊപ്പമാണെന്നും യു.എസില്‍ വംശീയതയെ എതിര്‍ക്കുന്ന ഇവര്‍ ഇന്ത്യയില്‍ വംശീയത നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരാണെന്നും 19 ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകള്‍ ബൈഡനയച്ച കത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago