ബുറൈദ സമസ്ത ഇസ്‌ലാമിക് സെന്ററിന് പുതിയ നേതൃത്വം
ബുറൈദ: സമസ്ത ഇസ്‌ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. അബ്ദു റസാഖ് അറക്കൽ ചെയർമാനും സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ പ്രസിഡന്റും ഡോ. ഹസീബ് പുതിയങ്ങാടി ജനറൽ സെക്രട്ടറിയും ശിഹാബുദ്ധീൻ തലക്കട്ടൂർ വർക്കിംഗ് സെക്രട്ടറിയും മുഹമ്മദ് മുസ്ല്യാർ വെറ്റിലപ്പാറ ഓർഗനൈസിംഗ് സെക്രട്ടറിയും മുജീബ് പാലാഴി ട്രഷററുമായ പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്. 'അണിചേരാം ഈ സംഘശക്തിയിൽ' എന്ന പ്രമേയത്തിൽ പ്രവാസലോകത്തെ സമസ്തയുടെ പോഷകഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി നടത്തുന്ന മെമ്പർഷിപ്പ് കാംപയിന്റെ ഭാഗമായി ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ ജനറൽ കൗൺസിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബഷീർ ഫൈസി അമ്മിനിക്കാട് അധ്യക്ഷത വഹിച്ച കൗൺസിൽ ഖാഫില ഉംറ അമീർ അബ്ദുസമദ് മൗലവി വേങ്ങുർ ഉദ്ഘാടനം ചെയ്തു.
സൈതലവി ഹാജി കോട്ടപ്പുറം, അഷ്റഫ് എടവണ്ണപ്പാറ, നാസർ ഫൈസി വയനാട് എന്നിവരെ വൈസ് ചെയർമാൻമാരായും ബഷീർ ഫൈസി അമ്മിനിക്കാട്, അബ്ദു സമദ് മൗലവി വേങ്ങൂർ, റഷീദ് ദാരിമി അച്ചൂർ വൈസ് പ്രസിഡന്റുമാരായും ഷംസുദ്ധീൻ കോട്ടപ്പുറം, റഫീഖ് ചെങ്ങളായി, അമീൻ ദാരിമി താനൂർ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരെഞ്ഞെടുക്കപ്പട്ടു. ഉപദേശക സമിതി അംഗങ്ങളായി ഇസ്മായിൽ ഹാജി ചാലിയം, മുഹമ്മദ് അലി ഹാജി ആനമങ്ങാട് എന്നിവരെ കൂടാതെ വിഖായ ചെയർമാനായി ശിഹാബുദ്ധീൻ തലക്കട്ടൂർ ജനറൽ കൺവീനർ മുസ്തഫ തൃക്കരിപ്പൂർ, ദഅവ ചെയർമാനായി റഷീദ് ദാരിമി അച്ചൂർ, ജനറൽ കൺവീനർ അബ്ദുള്ള ചേലക്കര, ടാലൻസ് വിംഗ് ചെയർമാനായി റഫീഖ് അരീക്കോട് , ജനറൽ കൺവീനർ ഷെരീഫ് മാങ്കടവ്, റിലീഫ് വിംഗ് ചെയർമാനായി അബ്ദു റസാഖ് അറക്കൽ ജനറൽ കൺവീനർ മുഹമ്മദ് മുസ്ല്യാർ വെറ്റിലപ്പാറ, എജ്യു വിംഗ് (വിദ്യാഭ്യാസ പ്രവർത്തനങ്ങൾ) ചെയർമാനായി ഡോ. ഹസീബ് പുതിയങ്ങാടി, ജനറൽ കൺവീനർ അൻവർ സാദത്ത് മണ്ണാർക്കാട്,
മീഡിയ വിംഗ് (ഐടി, പ്രസ്, പബ്ലിക്കേഷൻസ് &സോഷ്യൽ മീഡിയ) ചെയർമാനായി ശബീറലി ചാലാട് ജനറൽ കൺവീനർ റഫീഖ് ചെങ്ങളായി, ഫാമിലി വിംഗ് ചെയർമാനായി മുജീബ് പാലാഴി, ജനറൽ കൺവീനർ ഹാരിസ് അമ്മിനിക്കാട്, ടീനേജ് വിംഗ് ചെയർമാനായി മൻസൂർ അഷ്റഫി അരക്കുപറമ്പ്, ജനറൽ കൺവീനർ ഷംസുദ്ധീൻ മണ്ണാർക്കാട്, ടൂർ വിംഗ് (ഹജ്ജ്, ഉംറ, സിയാറത്ത്) ചെയർമാനായി അബ്ദു സമദ് മൗലവി വേങ്ങൂർ, ജനറൽ കൺവീനർ മുഹമ്മദ് മുസ്ല്യാർ വെറ്റിലപ്പാറ, മദ്റസ വിംഗ് (മാനേജ്മെന്റ് ,റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ) ചെയർമാനായി ബഷീർ ഫൈസി അമ്മിനിക്കാട് ജനറൽ കൺവീനർ അഷ്റഫ് എടവണ്ണപ്പാറ എന്നിവരെയും തെരെഞ്ഞെടുത്തു. നാസർ ദാരിമി വെട്ടത്തൂർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പരിപാടിയിൽ അബ്ദു റസാഖ് അറക്കൽ, സമദ് ആനമങ്ങാട്, നാസർ ഫൈസി വയനാട്, ശബീറലി ചാലാട് തുടങ്ങിയവർ സംസാരിച്ചു. ശിഹാബുദ്ധീൻ തലക്കട്ടൂർ സ്വാഗതവും പുതിയ ജനറൽ സെക്രട്ടറി ഡോ:ഹസീബ് പുതിയങ്ങാടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."