ഉഗാണ്ടയിലെ പാർക്കിൽ ആനയുടെ ആക്രമണത്തിൽ സഊദി വിനോദ സഞ്ചാരി മരിച്ചു
കംപാല: ഉഗാണ്ടയിലെ പ്രശസ്തമായ പാർക്കിൽ ഗെയിം ഡ്രൈവിനിടെ സഊദി വിനോദസഞ്ചാരി ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മർച്ചിസൺ വെള്ളച്ചാട്ടം ദേശീയ ഉദ്യാനത്തിൽ ചൊവ്വാഴ്ച സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അയ്മൻ സെയ്ദ് എൽഷഹാനി എന്നയാളെ ആന ആക്രമിച്ചത്. ഉദ്യാന യാത്രക്കിടെ വാഹനം ഒഴിവാക്കി നടക്കുന്നതിടെയാണ് ആക്രമണം നടന്നതെന്ന് ഉഗാണ്ട വൈൽഡ് ലൈഫ് അതോറിറ്റി വക്താവ് ബഷീർ ഹാംഗി പറഞ്ഞു. "ദേശീയ ഉദ്യാനത്തിൽ യാത്ര ചെയ്യുന്നതിനിടെ സംഘം വഴിയിൽ വാഹനം നിർത്തുകയും ഇദ്ദേഹം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ വേളയിൽ ആന ആക്രമിക്കുകയുമായിരുന്നു.
ഇദ്ദേഹത്തിന്റെ മരണം പോലീസ് അന്വേഷിക്കുമെന്ന് പാർക്ക് അധികൃതർ പറഞ്ഞു. കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് മൃഗങ്ങളുടെ ആക്രമണം സർവ്വ സാധാരണമാണ്. 2018-ൽ, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള മറ്റൊരു പാർക്കിൽ ഒരു വനിതാ ഗെയിം റേഞ്ചറുടെ മൂന്ന് വയസ്സുള്ള മകനെ ഒരു പുള്ളിപ്പുലി തട്ടിയെടുത്ത് ഭക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."