HOME
DETAILS
MAL
സ്വര്‍ണവില താഴേക്ക്; പവന് 320 രൂപ കുറഞ്ഞ് 36400 രൂപയായി
backup
January 27 2022 | 06:01 AM
കൊച്ചി: ഈ മാസത്തെ ഏറ്റവും വലിയ നിരക്കില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. വ്യാഴാഴ്ച 320 രൂപ കുറഞ്ഞ് പവന് ഒന്നിന് 36,400 രൂപയായി. ബുധനാഴ്ച 36,720 രൂപയായിരുന്നു പവന് വില.
ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4550 രൂപ. 4575 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്നലെ വീണ്ടും വില വര്‍ധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് ഇന്ന് വില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ യഥാക്രമം 36600 രൂപയും 36720 രൂപയുമായിരുന്നു സ്വര്‍ണവില.
ഈ വര്‍ഷം ആദ്യം 36360 രൂപയായിരുന്നു കേരളത്തിലെ സ്വര്‍ണവില. ജനുവരി രണ്ടാം വാരം 35,600 വരെ എത്തിയിരുന്നെങ്കിലും പിന്നീട് തിരിച്ചുകയറുകയായിരുന്നു. ബുധനാഴ്ചയിലെ 36,720 രൂപയാണ് ഈ മാസത്തെ ഏറ്റവും വലിയ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."