വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ടു; 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതിയുടെ ഉത്തരവ്
ബംഗളൂരു: വാഹനാപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതിയുടെ ഉത്തരവ്. 11 വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ പരുക്കേറ്റ ഹാവേരി റാണിബെന്നൂര്‍ സ്വദേശിയായ ബസവരാജുവാണ് (24) നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് എസ്.ജി പണ്ഡിറ്റ് അധ്യക്ഷനായ ബെഞ്ചാണ് ബസവരാജിന് ഇന്‍ഷൂറന്‍സ് കമ്പനി 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണംകൊണ്ട് നികത്താനാവുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.
2011-ലാണ് ബസവരാജിന് വാഹനാപകടത്തില്‍ പരിക്കേറ്റത്. റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ പിന്നില്‍ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 50,000 രൂപയായിരുന്നു നഷ്ടപരിഹാരമായി നിശ്ചയിച്ചത്. പിന്നീട് പരിക്കേറ്റയാളുടെ എല്ലാ ആവശ്യങ്ങളുമുള്‍പ്പെടെ 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഇന്‍ഷൂറന്‍സ് കമ്പനിയോട് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."