HOME
DETAILS
MAL
കടന്നല് കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു
backup
January 28 2022 | 09:01 AM
പത്തനംതിട്ട
കടന്നല് കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. തണ്ണിത്തോട് പ്ലാന്റേഷനിലെ തൊഴിലാളിയായ അഭിലാഷ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് പ്ലാന്റേഷനില്‍ ടാപ്പിങ് ജോലി ചെയ്യുന്നതിനിടെ അഞ്ച് തൊഴിലാളികള്‍ക്ക് കടന്നല് കുത്തേറ്റത്. ഉടനെ ഇവരെ തണ്ണിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പ് അഭിലാഷ് മരണപ്പെട്ടുകയായിരുന്നു.
രണ്ടാഴ്ച്ച മാത്രം മുന്‍പാണ് അഭിലാഷ് പ്ലാന്റെഷന്‍ കോര്‍പറേഷനില്‍ ജോലിക്ക് കയറിയത്. കടന്നലുകളുടെ കുത്തേറ്റ വി.കെ സജികുമാര്‍, സുനില്‍ കുമാര്‍, പ്രിയ, വി.സി ലത എന്നിവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."