HOME
DETAILS
MAL
സോളാര്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടത് സ്വാഭാവിക നടപടി; ഉമ്മന്‍ചാണ്ടിക്ക് ഭയമെന്തിന്: കാനം
backup
January 25 2021 | 09:01 AM
തിരുവനന്തപുരം: സോളാര്‍ കേസ് സി.ബി.ഐയ്ക്ക് വിട്ട നടപടി സ്വാഭാവികം മാത്രമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി ഭയക്കേണ്ടതില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ലാവ്ലിന്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടത്. അവസാന മന്ത്രിസഭാ യോഗത്തിലായിരുന്നു ആ തീരുമാനമെന്നത് മറക്കേണ്ടെന്നും കാനം രാജേന്ദ്രന്‍ ഓര്‍മിപ്പിച്ചു.
പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് സി.ബി.ഐയ്ക്ക് ശുപാര്‍ശ ചെയ്തത്. തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു എന്ന് കരുതി ഒരു കാര്യവും ചെയ്യരുത് എന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."