HOME
DETAILS
MAL
തിരുവില്വാമല പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്; ബി.ജെ.പി ഭരണം അവസാനിച്ചു
backup
January 28 2022 | 09:01 AM
തൃശൂര്‍: തിരുവില്വാമല പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്. കോണ്‍ഗ്രസിലെ കെ. പത്മജയെ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ബി.ജെ.പി ഭരിച്ചിരുന്ന പഞ്ചായത്താണ്.
കോണ്‍ഗ്രസ്, സി.പി.എം അംഗങ്ങള്‍ സംയുക്തമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയങ്ങള്‍ വിജയിച്ചതോടെയാണ് ബിജെപി ഭരണം അവസാനിച്ചത്.
ഭരണ സമിതിയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും 6 അംഗങ്ങള്‍ വീതവും സിപിഎമ്മിന് 5 അംഗങ്ങളുമാണുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."