HOME
DETAILS

മുഹമ്മദ് ആസിം നൽകുന്ന സന്ദേശം

  
backup
January 28 2022 | 19:01 PM

8932-4563


ജന്മനാ ഭിന്നശേഷിയോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ അവലക്ഷണമായും കുടുംബത്തിന്റെ നിർഭാഗ്യമായും കരുതിപ്പോന്ന ഒരു കാലമുണ്ടായിരുന്നു. പൊതുസമൂഹത്തിന്റെ ഇത്തരം മനോഭാവങ്ങൾക്ക് ഇന്ന് ഏറെ മാറ്റം വന്നിട്ടുണ്ട്. പരമ്പരാഗതമായി സമൂഹത്തിൽ ഉറച്ചുപോയ ധാരണയായിരുന്നു എല്ലാവരിലും തുല്യ അളവിൽ കർമശേഷി ഉണ്ടായിക്കൊള്ളണമെന്ന ശാഠ്യം. അതിനും ഇന്നു ഏറെ അയവു വന്നിരിക്കുന്നു. അംഗവൈകല്യം എന്ന വാക്ക് മാറ്റി പകരം ഭിന്നശേഷി എന്ന് ഉപയോഗിക്കാൻ തുടങ്ങിയത് സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വന്ന മാറ്റത്തിന്റെ ഭാഗമായിരുന്നു. വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്നവരാണ് ഭിന്നശേഷിക്കാരെന്ന് അവരിൽ നിന്നുള്ള പ്രതിഭകൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കാലു മുറിഞ്ഞ നർത്തകി നൃത്തം ചെയ്യുന്നതും രണ്ടു കൈകളുമില്ലാത്തവർ കരകൗശല വസ്തുക്കൾ നിർമിക്കുന്നതും ചിത്രങ്ങൾ വരയ്ക്കുന്നതും സ്പോർട്സ് മത്സരങ്ങളിൽ അവർ വിജയം കൊയ്യുന്നതും പങ്കെടുക്കുന്നതും നിത്യേനയെന്നോണം പത്രമാധ്യമങ്ങളിൽ വരുന്ന വാർത്തകളായിട്ടുണ്ട്.


ഭിന്നശേഷി എന്നത് പരിമിതികളല്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഇത്തരം വിജയങ്ങളിലൂടെ അവർ. ദൃഢതയുള്ള ഇച്ഛാശക്തിക്ക് മുന്നിൽ വഴിമാറാത്ത പ്രതിബന്ധങ്ങളില്ലെന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു. പൗലോ കൊയ്ലോ പറയുന്നതു പോലെ, ഒരാൾ ഒരു കാര്യത്തിനു വേണ്ടി ശക്തിയായി ആഗ്രഹിച്ചാൽ ലോകം മുഴുവനും അവനൊപ്പം നിൽക്കുമെന്ന് പറയുന്നതിന് വിപരീതമായി ലോകം മുഴുവനും എതിരുനിന്നാൽ പോലും, ഉള്ളിൽ നിന്ന് ദൃഢതയയോടെ വേരുപിടിച്ച് വളരുന്ന ഒരു വ്യക്തിയുടെ മനോദാർഢ്യത്തിന്, ഭിന്നശേഷിക്കാരനായാൽ പോലും അവരുടെ ആശയം സഫലമാക്കാൻ കാലം കാത്തുനിൽക്കുക തന്നെ ചെയ്യും. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോഴിക്കോട് താമരശേരി വെളിമണ്ണ സ്വദേശിയായ പതിനഞ്ചുകാരൻ മുഹമ്മദ് ആസിം പെരിയാർ നദിയിൽ നേടിയ അസുലഭവും അവിസ്മരണീയവുമായ വിജയം. പെരിയാറിന്റെ ഏറ്റവും വീതികൂടിയതും മുപ്പത് അടിയിലേറെ താഴ്ചയുള്ളതുമായ നദിയാണ് ആസിം നീന്തിക്കടന്നത്. മുഹമ്മദ് ആസിമിന് ജന്മനാ രണ്ട് കൈകളുമില്ല. വലതുകാലിന് സ്വാധീനമില്ല. നട്ടെല്ലിനാണെങ്കിൽ വളവ്. ഒരു ചെവിക്ക് കേൾവിക്കുറവ്. ഈ പരാധീനതകളോടെയാണ്, പൂർണ ശേഷിയുള്ളവർക്കു പോലും സാധിക്കാത്ത ആലുവായിലെ അദ്വൈതാശ്രമം കടവിൽനിന്ന് ആലുവാ മണപ്പുറം വരെയുള്ള പെരിയാറിലെ ഏറ്റവും വീതിയും താഴ്ചയുമുള്ള ഭാഗം മുഹമ്മദ് ആസിം നീന്തിക്കയറിയത്. 90 ശതമാനം ശാരീരിക വൈകല്യം നേരിടുന്ന ഒരു ബാലനാണ് ദൃഢനിശ്ചയം കൊണ്ട് ജന്മനായുള്ള പരിമിതികളെ തോൽപ്പിച്ചു കളഞ്ഞത്. ഒരു മണിക്കൂറും ഒരു മിനുട്ടുമെടുത്താണ് ഒരു കിലോമീറ്ററോളം നീന്തി ഈ അസുലഭ വിജയം ആസിം കരഗതമാക്കിയത്.


കഴിഞ്ഞ പന്ത്രണ്ട് വർഷമായി ആലുവ മണപ്പുറം കടവിൽ ഭിന്നശേഷിക്കാരെയടക്കം അയ്യായിരത്തിലധികം പേരെ നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശേരിയാണ് മുഹമ്മദ് ആസിമിന്റെ കഴിവുകൾ യാദൃച്ഛികമായി കണ്ടെത്തിയതും അവനെ പരിശീലിപ്പിച്ച് ആരും മോഹിച്ചുപോകുന്ന വിജയസോപാനത്തിൽ എത്തിച്ചതും.


ഭിന്നശേഷിക്കാരെക്കുറിച്ചുള്ള ധാരണകൾ സമൂഹത്തെക്കൊണ്ട് തിരുത്തിയെഴുതിപ്പിക്കുന്നതാണ് മുഹമ്മദ് ആസിമിനെപ്പോലുള്ളവർ നേടിയെടുക്കുന്ന വിജയങ്ങൾ. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ ഭാഗമാക്കാൻ സഹായിക്കുന്ന നിരവധി പദ്ധതികൾ സർക്കാർ തലത്തിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും ഇന്നു നടന്നുവരുന്നുണ്ട്. ഒന്നും ചെയ്യാൻ കഴിയില്ലെന്ന് സമൂഹം വിധിയെഴുതുന്ന ഓട്ടിസം ബാധിക്കുന്ന കുട്ടികളെപ്പോലും സമൂഹവുമായി ബന്ധിപ്പിക്കുന്ന പദ്ധതികൾ ഇന്ന് സാർവത്രികമാണ്. അവർക്കായി വിദ്യാലയങ്ങളുണ്ട്. തൊഴിൽ പരിശീലന കേന്ദ്രങ്ങളുണ്ട്. സർക്കാരിൽ നിന്നുള്ള ഗ്രാന്റുകൾ സമയാസമയം കിട്ടാതെ വരുന്നതിനാൽ ഇത്തരം കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങൾക്കും തൊഴിൽ പരിശീലന കേന്ദ്രങ്ങൾക്കും വലിയ പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ട് എന്നതും ഈ സന്ദർഭത്തിൽ ഓർമിക്കേണ്ടതുണ്ട്. പല മാനേജ്മെന്റുകൾക്കും സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോവുക എന്നത് ബാധ്യതയുമാണ്. മുഹമ്മദ് ആസിമിനെപ്പോലുള്ളവരുടെ വിജയങ്ങൾ നാം ആഘോഷിക്കുമ്പോഴും സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനോ അവരിൽ അവർപോലും അറിയാതെ മറഞ്ഞുകിടക്കുന്ന പ്രാഗത്ഭ്യം പുറത്തെടുക്കാനോ കഴിയുന്നില്ല. അവർക്കും മറ്റുള്ളവരെപ്പോലെ പഠിക്കാനും കലാ കായിക വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള സൗകര്യങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാവുകയാണെങ്കിൽ മറ്റുള്ളവർക്കൊപ്പമോ അതിലുപരിയായോ ആർക്കുമൊരു ഭാരമാകാതെ ജീവിത വിജയങ്ങൾ നേടാൻ അവർക്ക് കഴിയും.


ഇവർക്കായി മികച്ച തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ഉണ്ടായാൽ കുടുംബത്തിനും സമുഹത്തിനും ഭാരമായി ഒരുകാലത്ത് കണക്കാക്കിയിരുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ അവിഭാജ്യഘടകമായി മാറ്റുവാനും കഴിയും. ഭിന്നശേഷിക്കാർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് നാം പരിഹാരം കാണുകയാണെങ്കിൽ ലോകത്തെ അതിശയിപ്പിച്ച ഭിന്നശേഷിക്കാരായ ശാസ്ത്രജ്ഞൻമാരെയും കലാകാരന്മാരെയും പോലെ നമ്മുടെ കുട്ടികളെയും വാർത്തെടുക്കാൻ നമുക്കു കഴിയും. ലോകത്തെ വിസ്മയിപ്പിച്ച ആൽബർട്ട് ഐൻസ്റ്റൈനും ഐസക്ക് ന്യൂട്ടനും ഓട്ടിസം ബാധിച്ചവരായിരുന്നു. കലാ, സംഗീത ലോകത്തു അനശ്വര മുദ്രകൾ പതിപ്പിച്ച വിശ്വപ്രസിദ്ധരായ മൊസാർട്ട്, ബീഥോവൻ, ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ, ഇമ്മാനുവൽ കാന്റ് എന്നിവരും ഭിന്നശേഷിക്കാരായിരുന്നു. സാഹിത്യരംഗത്തെ പ്രശസ്തരായ ജോർജ് ഓർവെൽ, ചാൾസ് ഡെ ഗ്വല്ല എന്നിവരും ഓട്ടിസബാധിതരായിരുന്നു. മുഹമ്മദ് ആസിമിന്റെ മിന്നുന്ന വിജയം ഇത്തരം മഹാന്മാർ നേടിയ വിജയങ്ങൾ ഭിന്നശേഷിക്കാരെക്കുറിച്ചുള്ള പുതിയ ആലോചനയിലേക്കും അതിനനുസൃതമായ പ്രവർത്തനങ്ങളിലേക്കും സമൂഹത്തെയും സർക്കാരിനെയും നയിക്കേണ്ടതുണ്ട്. അതാണ് മുഹമ്മദ് ആസിം അവന്റെ വിജയത്തിലൂടെ സമൂഹത്തിനു നൽകുന്ന സന്ദേശം.


1992 മുതൽ ഡിസംബർ മൂന്നിന് ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നുണ്ട്. ഭിന്നശേഷി വിഭാഗത്തിൽപെടുന്നവരുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഇവർ സമൂഹത്തിന്റ ഭാഗമാണെന്ന് പൊതുസമൂഹത്തെ ബോധവൽക്കരിക്കാനും വേണ്ടിയാണ് ഈ ആചരണം നടത്തുന്നത്. ലോക ജനസംഖ്യയുടെ 15 ശതമാനം ഭിന്നശേഷിക്കാരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അവർക്ക് കൈത്താങ്ങാവുക എന്നതായിരിക്കണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വം. ഭിന്നശേഷി എന്നത് ഒരു പോരായ്മയല്ലെന്ന് മനസിലാക്കി അവരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള മനസാണ് സമൂഹത്തിനുണ്ടാകേണ്ടത്. എങ്കിൽ എത്രയോ മുഹമ്മദ് ആസിമുമാരെ ഇനിയും കണ്ടെത്താൻ നമുക്ക് കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago