HOME
DETAILS
MAL
സഊദിയിൽ ഇന്ന് 203 കൊവിഡ് രോഗമുക്തി, 223 പുതിയ രോഗികൾ, 4 മരണം
backup
January 26 2021 | 12:01 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 203 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 രോഗികൾ മരണപ്പെടുകയും 223 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 2,198 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 338 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ചികിത്സയിൽ കഴിയുന്നവരുടെയും ഗുരുതരാവസ്ഥ രോഗികളുടെയും എണ്ണം വീണ്ടും വർധിക്കുകയാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,359 ആയും വൈറസ് ബാധിതർ 366,807 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 203 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 358,340 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."