'ഒരു പതാകയഴിപ്പിച്ച ചീമേനിയില്‍ ആയിരം പതാകകള്‍ ഉയര്‍ന്നു'; രാഷ്ട്ര രക്ഷക്ക് കരുത്തും കരുതലുമായി എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക
ചീമേനി (കാസര്‍കോട്): ചീമേനിയുടെ മണ്ണില്‍ ചരിത്രം രചിച്ച് കാസര്‍കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക തീര്‍ത്തു. 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ ' എന്ന പ്രമേയമുയര്‍ത്തിപ്പിടിച്ച് ചീമേനി ടൗണില്‍ നടന്ന പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സമസ്തയുടെ പ്രവര്‍ത്തകരാണ് മനുഷ്യ ജാലികയില്‍ അണിനിരന്നത്.
പരിപാടിയുടെ മുന്നോടിയായി സ്വാഗത സംഘം കണ്‍വീനര്‍ പി.കെ. അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി.
വൈകിട്ട് മൂന്നിന് നടന്ന ജാലിക റാലിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും വിഖായ വളണ്ടിയര്‍മാരും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും അണിനിരന്നു. പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ജാലികാ നഗരിയില്‍ സമാപിച്ചു.
വൈകിട്ട് നാലിന് നടന്ന മനുഷ്യ ജാലിക കാസര്‍കോട് പാര്‍ലമെന്റ് മെമ്പര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഫാസിസം അത്യന്തം അപകടകരമായ നിലയില്‍ രാജ്യത്തെ കൊണ്ടെത്തിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതാണെന്നും നമ്മളെല്ലാം ഒരമ്മ പെറ്റ മക്കളാണെന്ന ഖുര്‍ആന്‍ പ്രഖ്യാപനത്തെ മുറുകെ പിടിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മതേതര ഇന്ത്യയില്‍ ഫാസിസത്തിനെതിരെ നിലകൊള്ളാന്‍ തയ്യാറായ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയാണെന്നും ജനാധിപത്യം നിലനിര്‍ത്താനും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സംഘടന നടത്തുന്ന പോരാട്ടത്തിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറാംഗവും സമസ്ത ജില്ലാ സെക്രട്ടറിയുമായ ഖാളി
ഇ കെ മഹ് മൂദ് മുസ് ലിയാര്‍ പ്രാര്‍ഥന നടത്തി.
എം.എല്‍.എമാരായ എം.രാജഗോപാലന്‍, എന്‍.എ.നെല്ലിക്കുന്ന് സൗഹൃദ സന്ദേശം നടത്തി.
ശൗക്കത്തലി മൗലവി വെള്ളമുണ്ട പ്രമേയ പ്രഭാഷണം നടത്തി. ഇസ്മാഈല്‍ അസ്ഹരി മഞ്ചേശ്വരം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."