"ഇസ്‌തിഖാമ 2021" ഏകദിന പഠന ക്യാംപ് സംഘടിപ്പിച്ചു
ദമാം: സമസ്‌ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ സഊദി എയർലൈൻസ് യൂണിറ്റ് കമ്മിറ്റി "ഇസ്‌തിഖാമ 2021" ഏകദിന പഠന ക്യാംപ് സംഘടിപ്പിച്ചു. യൂണിറ്റ് ഇസ്‌ലാമിക് സെന്ററിൽ സുബ്ഹി നിസ്‌കാരം മുതൽ മഗ്‌രിബ് നിസ്‌കാരം വരെ നീണ്ടു നിന്ന പഠന ക്യാംപിന്റെ രണ്ടാം സെഷനിൽ നടന്ന പൊതു പരിപാടിയിൽ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് മുണ്ടോളി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു. സംഘാടനം എന്ന വിഷയത്തിൽ റാഫി ഹുദവി സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ കരീം ഹാജി ചോണങ്ങാട്, ജന: സിക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറർ അബ്ദുൽ ഹമീദ് ആലുവ എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന ഒന്നാം സെഷനായ ആത്മീയത സെഷനിൽ സുലൈമാൻ ഖാസിമി നേതൃത്വം നൽകി. സെഷൻ രണ്ടിൽ സമസ്ത എന്ത് എന്തിന് എന്ന വിഷയത്തിൽ സകരിയ ഫൈസി പന്തല്ലൂർ ദമാം മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു. അസ്വർ നിസ്‌കാര ശേഷം നടന്ന "ഇൻട്രൊഡക്ഷൻ ടു ബ്രെയിൻ സ്റ്റോം" എന്ന വിഷയത്തിൽ ജുബൈൽ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി അംഗവും പ്രശസ്‌ത മോട്ടിവേറ്ററുമായ റഊഫ് കണ്ണൂർ ക്ലാസെടുത്തു. ഇസ്‌ഹാഖ് ഒമാനൂർ നിരൂപകനായിരുന്നു. യൂണിറ്റ് കമ്മിറ്റി ജന:.സിക്രട്ടറി ഇർഷാദ് മലയമ്മ സ്വാഗതവും റഫ്‌നാസ് കണ്ണൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."