ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്ന് മൂന്നു കോടി രൂപ സമാഹരിക്കും
മലപ്പുറം: വൃക്ക രോഗികള്‍ക്കു വേണ്ടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന നടത്തുന്ന വിഭവ സമാഹരണം ഈ മാസം അവസാനവാരം ഓണപ്പരീക്ഷക്കു മുമ്പായി നടക്കും. മൂന്നു കോടി രൂപയാണ് ഈ വര്‍ഷത്തെ സമാഹരണ ലക്ഷ്യം. ഇതു സംബന്ധിച്ചു ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, എസ്.എസ്.എ, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍മാര്‍ തുടങ്ങി വിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും യോഗം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സഫറുള്ളയുടെ അധ്യക്ഷതയില്‍ ഐ.ടി അറ്റ് സ്‌കൂള്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍ കാമ്പയിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. ഹൈസ്‌കൂള്‍, പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകരുടെ യോഗങ്ങള്‍ ജില്ലയില്‍ 18 കേന്ദ്രങ്ങളിലായി നടത്തുന്നതിനും തീരുമാനിച്ചു.
ഓണപ്പരീക്ഷ തുടങ്ങുന്നതിനു മുമ്പായി വിദ്യാര്‍ഥികള്‍ സംഭാവന ശേഖരിച്ച് അധ്യാപകരെ ഏല്‍പിക്കുകയും സ്‌കൂളില്‍ ഓണപ്പരീക്ഷ നടക്കുന്ന സമയത്തു സംഭാവന പ്രധാനാധ്യാപകര്‍ ഡി.ഇ.ഒ, എ.ഇ.ഒ, ഓഫിസുകളില്‍ എത്തിക്കുകയും ചെയ്യുന്നതിനാണു തീരുമാനിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളാവാന്‍ അധ്യാപകരോടും വിദ്യാര്‍ഥികളോടും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഈ സംരംഭത്തിലേക്കു 2.88 കോടി രൂപയാണു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി സമാഹരിച്ചത്. പ്രൈമറി സ്‌കൂളുകളില്‍ നിന്ന് എ.ഇ.ഒമാര്‍ മുഖേന 1.74 കോടിയും ഹൈസ്‌കൂളില്‍ നിന്നു ഡി.ഇ.ഒമാര്‍ മുഖേന 82 ലക്ഷവും. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ആര്‍.ഡി.ഡി മുഖേന 17 ലക്ഷവും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ മുഖേന 1.33 ലക്ഷം രൂപയുമാണു ലഭിച്ചത്. സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നു 11.12 ലക്ഷം രൂപ ലഭിച്ചു. വേങ്ങര സബ് ജില്ലയാണ് എറ്റവും കൂടുതല്‍ തുക സമാഹരിച്ച ഉപജില്ല. 27.22 ലക്ഷം രൂപ.പ്രൈമറി സ്‌കൂളുകളില്‍ യു.പി സ്‌കൂള്‍ വിഭാഗത്തില്‍ പറപ്പൂര്‍ എ.യു.പി സ്‌കൂളാണ് (1,57,300- രൂപ) ഏറ്റവും വലിയ തുക സമാഹരിച്ചത്. എല്‍.പി സ്‌കൂളില്‍ കോഡൂര്‍ വലിയാട് യു.എ.എച്ച്.എം.എല്‍.പി.സ്‌കൂള്‍ 10,031- രൂപ സമാഹരിച്ച് ഒന്നാമതെത്തി. ഹൈസ്‌കൂളുകളില്‍ ചേറൂര്‍ പി.പി.ടി.എം.വൈ.ഹൈസ്‌കൂള്‍ 3,09,992- രൂപ ശേഖരിച്ച് ഏറ്റവും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ചു.
ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ 1,06,000- രൂപ ശേഖരിച്ച കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസാണ് ഈ പ്രവര്‍ത്തനത്തില്‍ ഏറ്റവും മുന്‍ പന്തിയില്‍ . സി.ബി.എസ്.ഇ സ്‌കൂളില്‍ പൊന്ന്യാകുര്‍ശ്ശി ഐ.എസ്.എസ് സ്‌കൂള്‍ 1,47,500- രൂപ സംഭാവന ശേഖരിച്ച് ഒന്നാമതെത്തി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സുധാകരന്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സഫറുള്ള കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ: അബ്ദുല്‍ മജീദ് എന്നിവര്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."