ജനാധിപത്യത്തിന്‍റെ ഗ്യാസ് ചേമ്പറാണ് ബംഗാളെന്ന് ഗവര്‍ണര്‍ ; ട്വിറ്ററില്‍ ഗവര്‍ണറെ ബ്ലോക്ക് ചെയ്ത് മമത
കൊൽക്കത്ത: ബംഗാളിൽ മമതയും ഗവർണറും തമ്മിലുല്ല പോര് വീണ്ടും. ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകാറിനെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത്ാണ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ പുതിയ പോരാട്ടം. ബംഗാൾ ജനാധിപത്യത്തിന്റെ ഗ്യാസ് ചേമ്പറാണെന്ന് കഴിഞ്ഞദിവസം ധന്‍കാര്‍ പറഞ്ഞിരുന്നു. "അദ്ദേഹം എന്നെയും സംസ്ഥാന സർക്കാറിനെയും വിമർശിക്കാൻ എന്തെങ്കിലും കാരണം കിട്ടാനായി കാത്തുനിൽക്കുകയാണ്. ചിലപ്പോഴൊക്കെ ധാർമികതക്ക് നിരക്കാത്തതും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്.
തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവർമെന്റിനെ കരാർ തൊഴിലാളികളെപ്പോളെയാണ് അദ്ദേഹം കാണുന്നത്. അതു കൊണ്ടാണ് അദ്ദേഹത്തെ ഞാൻ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യാൻ തീരുമാനിച്ചത്"- മമത പറഞ്ഞു.
ഗവർണറെ മാറ്റാൻ താൻ പലവുരു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഇതുവരെ നടപടിയുണ്ടായില്ലെന്നും മമത കൂട്ടിച്ചേർത്തു. ബംഗാളിൽ മനുഷ്യാവകാശലംഘനങ്ങൾ തുടർക്കഥയാണെന്നും ഇവിടെ നിയമവാഴ്ചയില്ലെന്നും ഗവർണർ ഈ അടുത്തിടെ പറഞ്ഞിരുന്നു. മുൻ ബി.ജെ.പി നേതാവായിരുന്ന ജഗ്ദീപ് ധൻകാര്‍ 2019 ലാണ് ബംഗാളിന്റെ ഗവർണർ ചുമതലയേറ്റെടുത്തത്.
WB Guv : Under Article 167 it is Constitution “duty” of the Chief Minister to furnish such information relating to the administration of the affairs of the State and proposals for legislation as the Governor may call for.
— Governor West Bengal Jagdeep Dhankhar (@jdhankhar1) January 31, 2022
Why “block” information to Guv now for two years ? pic.twitter.com/aOlEN5YZGb
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."