HOME
DETAILS

ജനപ്രിയമല്ലാതെ ബജറ്റ്; ആദായ നികുതി സ്ലാബില്‍ മാറ്റമില്ല

  
backup
February 01 2022 | 05:02 AM

union-budget-2022-live-news-updates-nirmala-sitharaman-announcements

ന്യൂഡല്‍ഹി: നാല് മേഖലകളിൽ ഊന്നൽ കൊടുക്കുന്ന പ്രഖ്യാപനങ്ങളോടെ ഒന്നര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ധനമന്ത്രി സഭയിലെത്തിയത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് നിര്‍മല ബജറ്റ് അവതരിപ്പിക്കുന്നത്. കൊവിഡ് ദുരിതം ബാധിച്ചവർക്കു പിന്തുണ ഉറപ്പാക്കുമെന്ന് ബജറ്റ് ആമുഖത്തിൽ സൂചിപ്പിച്ച് ധനമന്ത്രി. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കും.വരുന്ന 25 വർഷത്തേക്കുള്ള വളർച്ച കൂടി മുൻകൂട്ടി കണ്ടുള്ള ബജറ്റാണിതെന്ന് ധനമന്ത്രി പറഞ്ഞു. 

ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 

കൊവിഡ് വെല്ലുവിളി നേരിടാന്‍ രാജ്യം സജ്ജം. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മറ്റു രാജ്യങ്ങളേക്കാള്‍ മികച്ചത്.വേഗത്തിലുള്ള വാക്‌സിനേഷന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ് സൃഷ്ടിച്ചു.കഴിഞ്ഞ വര്‍ഷം രാജ്യം മെച്ചപ്പെട്ട വളര്‍ച്ച നേടി. ബജറ്റ് ലക്ഷ്യമിടുന്നത് ആത്മനിർഭർ ഭാരത്. ആത്മനിര്‍ഭര്‍ പദ്ധതി പ്രകാരം 60 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

നാല് മേഖലകളില്‍ ഊന്നല്‍- 1. പ്രധാനമന്ത്രി ഗതിശക്തി മിഷന്‍ 2. സമസ്ത മേഖലകളിലും വികസനം 3. ഉത്പാദന ക്ഷമത വര്‍ധിപ്പിക്കല്‍ 4. നിക്ഷേപ വര്‍ധന.

അടുത്ത മൂന്ന് വർഷത്തിൽ 400 വന്ദേഭാരത് ട്രെയിനുകൾ കൂടി സർവ്വീസ് ആരംഭിക്കും. 2000 കിലോമീറ്റർ നീളത്തിൽ പുതിയ റെയിൽവേ പാത കൂടി നിർമ്മിക്കും..

കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കും.വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതി. ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കർഷകർക്കു താങ്ങുവില നൽകാൻ 2.37 ലക്ഷം കോടി രൂപ വകയിരുത്തും.മലയോര മേഖലയുടെ വികസനം ലക്ഷ്യമിട്ട് പർവത് മാലാ പദ്ധതി.

പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസ ചാനലുകളുടെ എണ്ണം കൂട്ടും. കോവിഡ് മൂലമുണ്ടായ മാനസികാരോഗ്യ പ്രതിസന്ധി നേരിടാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കും. ഇതിന് നിംഹാന്‍സ് നേതൃത്വം നല്‍കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രധാനമന്ത്രി വികസന പദ്ധതി രൂപീകരിക്കും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. 1500 കോടി രൂപ തുടക്കത്തില്‍ നീക്കിവെക്കും. എല്ലാ പോസ്റ്റ് ഓഫീസുകളും കോര്‍ ബാങ്കിംഗ് സംവിധാനത്തിന് കീഴിലാക്കും. എ ടി എമ്മുകളും തുടങ്ങും.

രണ്ട് ലക്ഷം അംഗന്‍വാടികളെ നവീകരിക്കാന്‍ സമക്ഷം. അംഗന്‍വാടി പദ്ധതി നടപ്പാക്കും. 'വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍' എന്ന പദ്ധതി ആരംഭിക്കും. വനിത-ശിശുക്ഷേമം മുന്‍നിര്‍ത്തി മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ പദ്ധതികള്‍ നടപ്പാക്കും

ഇലക്ട്രിക് വാഹന മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന വിധത്തിൽ ബാറ്ററി കൈമാറ്റ നയം കൊണ്ടുവരും. വൈദ്യുതി വാഹനങ്ങൾ ഉൾക്കൊള്ളിച്ച് പൊതുഗതാഗത സോണുകൾ. ചാർജിങ് സ്റ്റേഷനുകൾ വ്യാപകമാക്കും.

രാജ്യത്ത് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയുടെ വിതരണം തുടങ്ങും.

ബ്ലോക്ക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാവും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു. ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

5-ജി ഈ വർഷം തന്നെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 5-ജി സ്‌പെക്ട്രം ലേലവും ഈ വർഷം തന്നെ നടത്തും. ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

വനിതകളുടേയും കുട്ടികളുടേയും വികസനത്തിനായി കൂടുതല്‍ ആനുകൂല്യങ്ങളും പദ്ധതികളും നടപ്പിലാക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍.

വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതികളായ മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ, സാക്ഷം അംഗന്‍വാടി, പോഷന്‍ 2.0 എന്നീ സര്‍ക്കാര്‍ പദ്ധതികള്‍ സമഗ്രമായി നവീകരിക്കുകയും ചെയ്യും.

കൊറോണ ബാധിച്ച് മാനസികാരോഗ്യ പ്രയാസങ്ങള്‍ ഉള്ളവര്‍ക്ക് കൗണ്‍സിലിങിനും മറ്റ് സേവനങ്ങള്‍ക്കുമായി ദേശീയ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

നിംഹാന്‍സിന്റെ നേതൃത്വത്തില്‍ 23 ടെലി മെന്റല്‍ ഹെല്‍ത്ത് സെന്ററുകളാണ് ആരംഭിക്കുക.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. റിട്ടേണിലെ തെറ്റുകള്‍ തിരുത്തുന്നതിനായി നികുതിദായകര്‍ക്ക് അവസരം നല്‍കും. ഇതുപ്രകാരം രണ്ടുവര്‍ഷത്തിനുള്ളില്‍ നികുതിദായകര്‍ക്ക് അപ്‌ഡേറ്റ് ചെയ്ത റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും.

ആദായനികുതി നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. നികുതി സ്ലാബുകളില്‍ നിലവിലെ രീതിയില്‍ തുടരും. ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി കേന്ദ്രബജറ്റ് വെര്‍ച്ച്വല്‍ ആസ്തിക്ക് ഒരു ശതമാനം ടി.ഡി.എസും ചുമത്തി.

ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. സാധാരണക്കാര്‍ക്കും വ്യവസായികള്‍ക്കും പദ്ധതി ഒരുപോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി.

പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ബില്ലുകള്‍ കൈമാറുന്നതിന് ഇ-ബില്‍ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകള്‍ക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബില്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസത്തിന് ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി. വിദ്യാഭ്യാസമേഖലയ്ക്കായി വന്‍ പദ്ധതികളാണ് നടപ്പാക്കാനിരിക്കുന്നത്.

യുവാക്കള്‍ക്കായി 60 ലക്ഷത്തില്‍പ്പരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. പിഎം ഇ വിദ്യ പദ്ധതിയിലൂടെ 200 ടിവി ചാനലുകള്‍ കൂടി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇവിദ്യ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. വിദ്യാഭ്യാസം ഓണ്‍ലൈനാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു ക്ലാസിന് ഒരു ചാനല്‍ പദ്ധതി നടപ്പാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago