ന്യൂഡൽഹി: ∙ 2022 ബജറ്റ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കരുത്തുറ്റതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷയും അവസരങ്ങളും നല്‍കുന്നതാണ് ബജറ്റ്. യുവാക്കളുടെ ഭാവി ശോഭനമാക്കും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഇത്തവണത്തേത് ജനസൗഹൃദവും പുരോഗമനവുമായ ബജറ്റാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പ്രതികരിച്ചു.
'മധ്യവർഗത്തിന് ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദത്തെ തള്ളിക്കളയുന്നതാണ് ബജറ്റ്. കൂടുതൽ വളർച്ച, നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, എന്നിവ ഉറപ്പു വരുത്തുന്നു. ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമലാ സീതാരാമനെയും ടീം അംഗങ്ങളെയും അഭിനന്ദിക്കുന്നു'- മോദി ട്വീറ്റ് ചെയ്തു.