പ്ലീസ് ഇന്ത്യ തണലായി: യു പി സ്വദേശി ഖയാമുദീൻ നാല് വർഷത്തിന് ശേഷം നാടണഞ്ഞു
റിയാദ്: അപ്രതീക്ഷിതമായി കടന്നുവന്ന അസുഖം മൂലം ദുരിതത്തിലായ ഉത്തർ പ്രദേശ് സ്വദേശിക്ക് താങ്ങും തണലുമായി പ്ലീസ് ഇന്ത്യ രംഗത്തെത്തി. ഉത്തർപ്രദേശ് ജോൺപൂർ ജില്ലയിലെ ബാരാംഗി ടൗൺ മണിക്കലെ വില്ലേജിലെ നസീം അക്ബർന്റെ മകനായ ഖയാമുദ്ധീൻ നസീം (34) ആണ് ദുരിതങ്ങൾക്കൊടുവിൽ പ്ലീസ് ഇന്ത്യ സഹായത്തോടെ നാട്ടിലെത്തിയത്. നാല് വർഷമായി റിയാദിൽ മേസൺ ആയി ജോലി നോക്കിവരുന്നതിനിടയിൽ ആറ് മാസത്തോളമായി അസുഖമായി ചികിത്സയിലാവുകയായിരുന്നു. ഒടുവിൽ പ്ലീസ് ഇന്ത്യ സംഘടനയുടെ സഹായത്തോടെ റിയാദ് കിംഗ് ഫൈസൽ ആശുപത്രിയിൽ അഡ്‌മിറ്റായി.
ഇതിനിടെയെത്തിയ തണുപ്പും രോഗവും തളർത്തിയപ്പോൾ എങ്ങിനെയെങ്കിലും നാട്ടിൽ എത്തിയാൽ മതിയെന്നായിരുന്നു. ഒടുവിൽ പ്ലീസ് ഇന്ത്യയുടെ മാസാന്താ അദാലത്തിൽ പരാതിയുമായി എത്തിയ ഇദ്ദേഹത്തിന്റെ കേസുകൾ പഠിച്ചപ്പോൾ നാല് വർഷമായി ജോലി ചെയ്യുന്നുണ്ടെങ്കിലും മൂന്ന് വർഷത്തിൽ അധികമായി ഇഖാമ പുതിക്കിയിട്ടില്ല എന്ന് ബോധ്യപ്പെട്ടു. കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ സാമ്പത്തിക അനുകൂലമല്ലെന്നും എങ്ങിനെ എങ്കിലും നാട്ടിലെത്താൻ ശ്രമിച്ചോളൂ എന്നുമായിരുന്നു മറുപടി. തുടർന്ന് ഉടൻ പ്ലീസ് ഇന്ത്യ പ്രവർത്തകർ കേസ് കേന്ദ്രസർക്കാരിന്റെ മദദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. കുടുംബത്തിന്റെ ആവശ്യകത പരിഗണിച്ചു സഊദി പാസ്പോർട്ട് വിഭാഗവുമായി ബന്ധപ്പെട്ട് എക്സിറ്റ് നേടുകയായിരുന്നു. കഴിഞ്ഞദിവസം പ്ലീസ് ഇന്ത്യ നൽകിയ ടിക്കറ്റിൽ റിയാദിൽ നിന്നും ലഖ്‌നൗവിലേക്കു യാത്രയായി.
പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിക്ക് ഒപ്പം വിവിധ ഘട്ടങ്ങളിൽ ആയി അഡ്വക്കേറ്റ് മാരായ ജോസ് അബ്രഹാം, റിജി ജോയ്, വിജയശ്രീരാജ്, ഫാത്തിമ എന്നിവരോടൊപ്പം, അബ്ദുൽ വാഹീദ് (പപ്പു ), മുഹമ്മദ് ഷാജി അലി, നീലം കുമാർ (ഹിമാചൽ ), ജസ്പീന്ദർ സിംഗ്, ഹർമാൻ ജിത് സിംഗ്, ഗുരു പ്രീത് സിംഗ് (പഞ്ചാബ് ), ഷരീഫ് ഖാൻ (രാജസ്ഥാൻ), റഈസ് വളാഞ്ചേരി, രാഗേഷ് മണ്ണാർക്കാട്, നീതു ബെൻ, അനൂപ് അഗസ്റ്റിൻ, ഇബ്‌റാഹീം മുക്കം, സൈഫ് ചിങ്ങോലി, ഷബീർ മോൻ, സഹീർ ചേവായൂർ എന്നിവർ സഹായങ്ങളുമായി കൂടെ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."