HOME
DETAILS

28 വർഷം മുമ്പ് വ്യാജ ഇന്ത്യൻ പാസ്‌പോർട്ടിൽ സഊദിയിലെത്തി; നാട്ടിലേക്ക് പോയത് വിസിറ്റിങ് വിസകളിൽ; മലയാളി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ ബംഗ്ളാദേശ് സ്വദേശിയുടെ മൃതദേഹം ഒടുവിൽ ഖബറടക്കിയത് ഏറെ അനിശ്ചിതങ്ങൾക്കൊടുവിൽ

  
backup
January 30 2021 | 12:01 PM

bangladesh-native-deabody-buried-in-riyad-after-3-months

     റിയാദ്: ഏറെ അനിശ്ചിതത്വങ്ങൾക്കിടയിൽ മൂന്നു മാസം മുൻപ് റിയാദിൽ മരണമടഞ്ഞ ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം മറവ് ചെയ്തു. റിയാദ് സുലൈമാനിയയിൽ ചൈനീസ് ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് യൂസഫ് ഹുസ്സൈന്റെ മൃതദേഹമാണ് മൂന്ന് മാസത്തിനു ശേഷം റിയാദിൽ ഖബറടക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ജോലിസ്ഥലത്ത് ടെറസിൽ രാത്രി പ്രാവുകൾക്ക് ഭക്ഷണം നൽകാൻ വേണ്ടി പോയ യൂസഫ് ഹുസ്സൈൻ മരണപ്പെട്ടത്. പിറ്റേ ദിവസമാണ് കൂടെയുണ്ടായിരുന്നവർ മരണവിവരം അറിയുന്നത്. തുടർന്ന് സ്പോണ്സറെയും പോലീസിനെയും വിവരമറിയിച്ചതനുസരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സ്പോണ്സർ മൃതദേഹം മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നു എന്ന വിശ്വാസത്തിൽ സഹപ്രവർത്തകർ നിന്നു. ഒടുവിൽ പത്തു ദിവസത്തോളം കഴിഞ്ഞാണ് സഹപ്രവർത്തകരും നാട്ടുകാരും ബംഗ്ലാദേശ് എമ്പസിയുമായി ബന്ധപ്പെട്ടു കാര്യങ്ങൾ നീക്കുന്നതിനിടെയാണ് മരണപ്പെട്ട യൂസുഫ് ഹുസൈന്റെ പാസ്സ്പോർട്ട് ഇന്ത്യൻ പാസ്സ്പോർട്ട് ആണെന്ന കാര്യം തിരിച്ചറിഞ്ഞത്. ആശയക്കുഴപ്പങ്ങൾ നിറഞ്ഞ പാസ്സ്പോർട്ട് വിഷയത്തിന്റെ ചരിത്രം അന്വേഷിച്ചപ്പോഴാണ് 28 വർഷം മുമ്പ് വ്യാജ ഇന്ത്യൻ പാസ്സ്പോർട്ട് സമ്പാദിച്ചാണ് യൂസുഫ് സഊദിയിൽ എത്തുന്നതെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് കഴിഞ്ഞ 28 വർഷക്കാലമായി അവധിക്കു ബംഗ്ലാദേശിലേക്ക് പോയിരുന്നത് വിസിറ്റ് വിസയിലായിരുന്നുവത്രെ. ഇന്ത്യൻ പാസ്സ്പോർട്ട് ഉള്ള ഒരാളുടെ മൃതദേഹം മറവ് ചെയ്യാൻ എൻഒസി അനുവദിക്കാൻ ബംഗ്ളാദേശ് എംബസിക്കു സാങ്കേതികമായി കഴിയില്ല എന്ന് പറഞ്ഞു അവർ കയ്യൊഴിഞ്ഞു. അങ്ങനെയാണ് കൂടെ ജോലി ചെയ്യുന്ന മലയാളികൾ വഴി വിവരം റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ അടുത്തെത്തുന്നത്. അപ്പോഴേക്ക് ഒരു മാസത്തിലധികം കഴിഞ്ഞിരുന്നു.

     പിന്നീട് റഫീഖ് മഞ്ചേരി ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ടപ്പോഴും മുകളിൽ പറഞ്ഞ അതേ സാങ്കേതികത്വം പറഞ്ഞു അവരും കൈ മടക്കി. പാസ്സ്പോർട്ട് ഒഴികെ മറ്റെല്ലാ രേഖകളിലും ബംഗ്ലാദേശിയായ ഒരാളുടെ മൃതദേഹം മറവുചെയ്യുന്നതിനുള്ള എൻഒസി ഇന്ത്യൻ എംബസി എങ്ങനെ നൽകുമെന്നാണ് ഇവിടെ ചോദ്യം ഉയർന്നത്. നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ മൃതദേഹം മറവുചെയ്യുന്നതിനു സഹായം അഭ്യർത്ഥിച്ചു റഫീഖ് മഞ്ചേരി മോർച്ചറി അധികൃതരെ സമീപിച്ചു.അവരുടെ നിർദ്ദേശപ്രകാരം പോലീസ് സ്റ്റേഷനിൽ നിന്ന് അനുമതിക്കായി ശ്രമിച്ചു. പോലീസുകാരും അവരുടെ നിസഹായത അറിയിച്ച ശേഷം റിയാദ് ഗവർണറേറ്റുമായി ബന്ധപ്പെടാൻ പറഞ്ഞു. റിയാദ് ഇമാറയിൽ ബന്ധപ്പെട്ട റഫീഖ് സാഹിബിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. നിജസ്ഥിതി അവർക്ക് മനസിലായെങ്കിലും സാങ്കേതികത്വം അവരെയും വലച്ചു. കുടുംബത്തിന്റെ കയ്യിൽ നിന്ന് പവർ ഓഫ് അറ്റോർണി അടക്കമുള്ള രേഖകൾ വരുത്തി അത് ബംഗ്ലാദേശ് എംബസി സാക്ഷ്യപ്പെടുത്തിയാൽ എൻഒസി അനുവദിക്കാമെന്ന് നിരന്തരമായ അപേക്ഷകൾക്കൊടുവിൽ ഇന്ത്യൻ എംബസി അറിയിച്ചു. പക്ഷെ അതിനു ബംഗ്ലാദേശ് എംബസി തയ്യാറല്ലായിരുന്നു. വീണ്ടും നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങൾ ഉൾപ്പെടുത്തി പവർ ഓഫ് അറ്റോർണി അയക്കാൻ അഭ്യർത്ഥിച്ചതനുസരിച്ച് കുടുംബം അയച്ച രേഖകളുമായി എംബസിയെ സമീപിച്ചപ്പോൾ, യൂസുഫിന്റെ മാതാപിതാക്കൾ മരണപ്പെട്ടതിന്റെ രേഖകൾ വേണമെന്നായി. പത്തുവർഷം മുമ്പ് മരണപ്പെട്ട മാതാപിതാക്കളുടെ മരണ സംബന്ധമായ ഒരു രേഖകളും കുടുംബത്തിന്റെ കയ്യിലിലായിരുന്നു. പിന്നീട് മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി അയച്ചതിനു ശേഷം വീണ്ടും എമ്പസിയുമായി ബന്ധപ്പെട്ടെങ്കിലും സഊദി എംബസിയെ സമീപിക്കാൻ നിയമോപദേശം ലഭിച്ചതിനാൽ കുടുംബം അവിടെ ബന്ധപ്പെട്ടെങ്കിലും ഇന്ത്യൻ പാസ്സ്പോർട്ട് ഉള്ള ആൾ ആയതിനാൽ ബംഗ്ളാദേശിലെ ഇന്ത്യൻ എംബസിയെ സമീപിക്കണം എന്നാണ് അവിടെ നിന്ന് അറിയിച്ചത്. കുടുംബം ഇന്ത്യൻ എംബസിയെ സമീപിച്ചപ്പോൾ അവരും കൈമലർത്തി.

     ഇതിനിടയിൽ ഗവേർണറേറ്റ് ഉദ്യോഗസ്ഥരും നടപടികൾ പൂർത്തീകരിക്കാൻ കഠിന ശ്രമം നടത്തി. നാട്ടിൽ നിന്ന് രേഖകൾ എത്താൻ കാലതാമസം നേരിട്ടത് വീണ്ടും കാര്യങ്ങൾ നീളാൻ കാരണമായി. ഒടുവിൽ റഫീഖ് മഞ്ചേരിയുടെയും റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെയും നേതൃത്വത്തിൽ മാസങ്ങൾ നീണ്ട നടപടികൾ ക്രമങ്ങൾ വിജയം കണ്ടു. മറവ് ചെയ്യാനുള്ള എൻഒസി ഇന്ത്യൻ എംബസി അനുവാദം ലഭ്യമായപ്പ്ൾ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിരിച്ചറിയാൻ സഹപ്രവർത്തകരും ബന്ധുക്കളും എത്തിയപ്പോൾ മൃതദേഹം കാണാത്തതിനെ തുടർന്ന് വീണ്ടും അനിശ്ചിതത്വത്തിലായി. ദുരൂഹമരണം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി മോർച്ചറിയിൽ പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീടാണ് കണ്ടെത്തുന്നത്. പാസ്സ്പോർട്ട് സംബന്ധമായ ദുരൂഹതകൾ നീങ്ങിയെന്നും രേഖകൾ എല്ലാം ശരിയായിട്ടുണ്ടെന്നും അറിയിച്ചതോടെ അവർ മൃതദേഹം കാണിച്ചു. എന്നാൽ മരിച്ച യൂസുഫിന്റെ മൃതദേഹം അല്ല അതെന്നു മുഖം നോക്കി സഹപ്രവർത്തകർ പറഞ്ഞതോടെ വീണ്ടും ആശയക്കുഴപ്പമായി. ഒടുവിൽ മൃതദേഹം മുഴുവനായി പരിശോധിച്ചപ്പോൾ വസ്‌ത്രം നോക്കി ഉറപ്പിക്കുകയായിരുന്നു. മൂന്നു മാസം മോർച്ചറിയിൽ ശീതീകരിച്ച കാബിനിൽ കിടന്ന മൃതദേഹത്തിന്റെ മുഖം മാറ്റം വന്നത് കൊണ്ടാണ് ആദ്യം മനസിലാകാതിരുന്നത്. ഏറെ അനിശ്ചിതത്വങ്ങളും ദുരൂഹതകളും നിറഞ്ഞ മുഹമ്മദ് യൂസഫ് ഹുസൈൻ എന്ന ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന്റെയും ചെയർമാൻ റഫീഖ് മഞ്ചേരിയുടെയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും അവസരോചിതമായ ഇടപെടലിന്റെ ഫലമായി ഇന്നലെ റിയാദ്‌ നസീം മഖ്ബറയിൽ മറവ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago