HOME
DETAILS
MAL
സി.പി.എം പ്രവര്‍ത്തകര്‍ കിടപ്പുരോഗികളുടെ വീട് സന്ദര്‍ശിക്കും
backup
August 18 2016 | 18:08 PM
കാസര്‍കോട്: സാന്ത്വന പരിചരണരംഗം സജീവമാക്കുന്നതിന്റെ ഭാഗമായി സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ പ്രവര്‍ത്തകര്‍ ഇന്നു കിടപ്പിലായ രോഗികളുടെ വീടുകള്‍ സന്ദര്‍ശിക്കും. കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായാണ് വീടുസന്ദര്‍ശനം. കിടപ്പിലായ രോഗികളുള്ള വീടുകള്‍ സന്ദര്‍ശിക്കാന്‍പോലും സമയം കണ്ടെത്താന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു കഴിയുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി ഇത്തരമൊരു നിര്‍ദേശം നല്‍കേണ്ടി വന്നിരിക്കുന്നത്. സന്ദര്ശനക്കാര്യത്തില് യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നുള്ള കര്‍ശന നിര്‍ദേശം തന്നെ ബ്രാഞ്ച് യോഗങ്ങളില്‍ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."