HOME
DETAILS
MAL
രാജസ്ഥാന്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മുന്നേറി കോണ്‍ഗ്രസ്; വന്‍തിരിച്ചടി നേരിട്ട് ബി.ജെ.പി
backup
January 31 2021 | 14:01 PM
ജയ്പുര്‍: രാജസ്ഥാന്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 3034 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 1197 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ശക്തമായ തിരിച്ചടി നേരിട്ട ബി.ജെ.പിക്ക് 1140 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്്. 634 സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചു. ബി.എസ്.പി 1, സി.പി.എം-3,എന്‍.സി.പി -46,ആര്‍.എല്‍.പി -13 എന്നിങ്ങനെ സീറ്റുകളും നേടി.
രാജസ്ഥാനിലെ 20 ജില്ലകളിലെ 90 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജനുവരി 28ന് നടന്ന വോട്ടെടുപ്പില്‍ 76.52 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. 80 മുനിസിപ്പാലിറ്റികള്‍, 9 മുനിസിപ്പല്‍ കൗണ്‍സിലുകള്‍ ഒരു കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."