ഗോവയിൽ കാലുമാറില്ലെന്ന് സ്ഥാനാർഥികളെക്കൊണ്ട് എഴുതിവാങ്ങി എ.എ.പിയും
ന്യൂഡൽഹി
എം.എൽ.എമാരുടെ കാലുമാറ്റം കൊണ്ട് ശ്രദ്ധേയമായ ഗോവയിൽ എ.എ.പിയുടെ എം.എൽ.എ സ്ഥാനാർഥിമാരെക്കൊണ്ട് കാലുമാറില്ലെന്ന് എഴുതി വാങ്ങിച്ചു. ജയിച്ചാലും പാർട്ടിയിൽ തുടരുമെന്ന് ഗോവയിലെ 40 മണ്ഡലങ്ങളിലെ സ്ഥാനാർഥികളും സത്യവാങ്മൂലം നൽകിയെന്ന് പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. തങ്ങൾക്ക് എല്ലാ സ്ഥാനാർഥികളെയും വിശ്വാസമാണെന്നും വോട്ടർമാർക്ക് വിശ്വാസം ഉണ്ടാകാനാണ് സത്യവാങ്മൂലം എഴുതി വാങ്ങിയതെന്നും കെജ്‌രിവാൾ പറഞ്ഞു.
ഗോവയിൽ രാഷ്ട്രീയക്കാരുടെ കാലുമാറ്റം സജീവമായതിനാലാണ് ഇത്തരമൊരു സത്യവാങ്മൂലമെന്ന് എ.എ.പി പറഞ്ഞു. ജനങ്ങൾ തങ്ങളുടെ സ്ഥാനാർഥികൾക്ക് വേണ്ടി വോട്ടു ചെയ്യുന്നതിനു മുൻപ് ജനങ്ങൾക്ക് വിശ്വാസം വരേണ്ടതുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു.
നേരത്തെ കോൺഗ്രസ് സ്ഥാനാർഥികളെയും പാർട്ടി നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ ക്ഷേത്രം, ചർച്ച്, ദർഗ എന്നിവിടങ്ങളിലെത്തിച്ച് സത്യം ചെയ്യിച്ചിരുന്നു.
കഴിഞ്ഞ തവണ കോൺഗ്രസ് എം.എൽ.എമാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുകയും ബി.ജെ.പി ഗോവയുടെ ഭരണം നേടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."