HOME
DETAILS
MAL
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച്ച
backup
February 04 2022 | 11:02 AM
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനക്കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. തിങ്കളാഴ്ച്ച വാദം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം.
തിങ്കളാഴ്ച്ച രാവിലെ 10.15നു ജസ്റ്റിസ് പി ഗോപിനാഥ് വിധി പറയും. ഇനിയും വാദം പറയാനുണ്ടെന്ന് ദിലീപ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് നല്കിയ വിശദീകരണത്തിന് മറുപടി നാളെ കോടതിക്ക് രേഖമൂലം കൈമാറുമെന്ന് ദിലീപ് പറഞ്ഞു. ഇതുകൂടി പരിശോധിച്ചായിരിക്കും വിധി പറയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."