ലോകായുക്ത വിവാദം; കെ.ടി ജലീലിനെ തള്ളി സി.പി.എം
തിരുവനന്തപുരം: ലോകായുക്ത വിവാദത്തില്‍ കെ.ടി ജലീലിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജലീലിന്റെ അഭിപ്രായം വ്യക്തിപരമാണ്. അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ജലീല്‍ പറയുന്നത് സി.പി.എമ്മിന്റെ അഭിപ്രായമല്ല.
ലോകായുക്തക്കെതിരെ സി.പി.എം ഒരു ഘട്ടത്തിലും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ലോകായുക്ത ഓര്‍ഡിനന്‍സ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ സി.പി.ഐക്ക് എതിര്‍പ്പ് രേഖപ്പെടുത്താമായിരുന്നു. പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നവുമില്ല. സി.പി.ഐയുമായി ചര്‍ച്ച ചെയ്യും. ഇത് കാരണം ഒരു പ്രതിസന്ധിയും ഉണ്ടായിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
എന്നാല്‍ വിഷയത്തില്‍ കെ.ടി ജലീലിനെ പിന്തുണച്ച് ഇ.പി ജയരാജനടക്കമുള്ള വിവിധ നേതാക്കള്‍ പ്രതികരിച്ചിരുന്നു.
ജലീല്‍ ഉന്നയിച്ച വിഷയങ്ങള്‍ മനസ്സിലാകാതെ കോണ്‍ഗ്രസ് ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും ജലീലിന്റെ വിമര്‍ശനം സ്വന്തം അനുഭവങ്ങളുടെ പശ്ചാതലത്തിലാണെന്നും ഇ.പി ജയരാജന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."