കൊവിഡ് വാക്സിനേഷൻ 195 സ്കൂളുകൾ വിവരങ്ങൾ നൽകിയില്ല
അശ്റഫ് കൊണ്ടോട്ടി
മലപ്പുറം
സംസ്ഥാനത്ത് വിദ്യാർഥികളുടെ കൊവിഡ് വാക്സിനേഷൻ വിവരങ്ങൾ സമ്പൂർണ സോഫ്റ്റ്വെയറിൽ ചേർക്കുന്നതിൽ 195 സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക് വീഴ്ച.
27 ഹൈസ്കൂളുകൾ, 164 എച്ച്.എസ്.ഇ സ്കൂളുകൾ, നാല് വി.എച്ച്.എസ്.ഇ സ്കൂളുകളുമാണ് വിദ്യാർഥികളുടെ വിവരങ്ങൾ ഇതുവരെയും സമ്പൂർണയിൽ ചേർക്കാത്തതായി കണ്ടെത്തിയത്.
സംസ്ഥാനത്ത് ആകെയുള്ള 4717 സ്കൂളുകളിൽ 2179 സ്കൂളുകൾ മുഴുവൻ കുട്ടികളുടേയും കൊവിഡ് വാക്സിൻ വിവരങ്ങൾ സമ്പൂർണയിൽ ചേർത്തിട്ടുണ്ട്. 2343 സ്കൂളുകൾ വിവരങ്ങൾ സമയത്തിന് അപ്ഡേറ്റ് ചെയ്തു വരുന്നുമുണ്ട്. സംസ്ഥാനത്ത് ആയിരത്തിനു മുകളിൽ വിദ്യാർഥികൾ പഠിക്കുന്ന നാല് സ്കൂളുകൾ യാതൊരു വിവരവും കൈമാറിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ പറയുന്നു.
വിവരങ്ങൾ നൽകാത്ത പ്രഥമാധ്യാപകർക്കെതിരേ നടപടിക്കൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ച് എ.ഇ.ഒമാരോടു വിശദീകരണം തേടി.
അതേസമയം സർക്കുലർ ലഭിച്ചതോടെ സ്കൂളുകൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."