സഊദിയിലേക്ക് വീണ്ടും പ്രവേശന വിലക്കേർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം
റിയാദ്: സഊദിയിലേക്ക് വിദേശികൾക്ക് താത്‌കാലിക പ്രവേശന വിലക്കേർപ്പെടുത്തി സഊദി ആഭ്യന്തര മന്ത്രാലയം. കൊവിഡ് പശ്ചാത്തലത്തിൽ 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കാണ് പ്രവേശന വിലക്ക്. നാളെ രാത്രി വൈകീട്ട് ഒമ്പത് മണി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക. വൈറസ് വ്യാപനത്തെ തുടർന്ന് 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശന വിലക്ക്. വിദേശികൾ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകൻ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് എന്നിവർക്ക് നിബന്ധനകൾ പാലിച്ച് വരാനാകും.
ഇന്ത്യയെ കൂടാതെ, അർജന്റീന, യുഎഇ, ജർമ്മനി, യുഎസ്, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, പാകിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, യുകെ, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ലെബനൻ, ഈജിപ്ത്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശന വിലക്ക്.
മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ പതിനാല് ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങളിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അവർക്കും സഊദിയിലേക്ക് പ്രവേശനം അനുവക്കില്ല. ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ എന്നിവർക്കും പ്രവേശന നിരോധനം ബാധകമാണെന്ന് മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."