മദ്‌റസാധ്യാപകര്‍ക്ക് 2,000 കോടി സര്‍ക്കാര്‍ ശമ്പളം? വസ്തുതയെന്ത്?
കോഴിക്കോട്: കഴിഞ്ഞ കുറച്ചുകാലമായി വ്യാപകമായി പ്രചരിക്കുന്നൊരു കാര്യമാണ്, മദ്‌റസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ ചെലവഴിക്കുന്നുവെന്നത്. വര്‍ഗീധ്രുവീകരണത്തിനും മുസ്‌ലിം വിദ്വേഷത്തിനും വരെ ഈ സന്ദേശം ഉപയോഗിക്കപ്പെട്ടു. എന്താണ് സത്യമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയരക്ടര്‍ ഡോ. മൊയ്തീന്‍കുട്ടി സുപ്രഭാതത്തോട് വ്യക്തമാക്കുന്നു.''
''ഒരു രൂപ പോലും മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളമായി നല്‍കുന്നില്ല. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്‌റസാ വിദ്യാഭ്യാസം തുടര്‍പഠനയോഗ്യതയായി പരിഗണിക്കണമെന്ന് നിര്‍ദേശമുണ്ട്. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയിലും മുഖ്യനിര്‍ദേശങ്ങളിലൊന്ന് വിദ്യാഭ്യാസ ലഭ്യതയ്ക്കുള്ള സൗകര്യം വര്‍ധിപ്പിക്കണമെന്നാണ്.''
''ഏര്യാ ഇന്‍ഡന്‍സീവ് പ്രോഗ്രാമിലും, മദ്‌റസ ആധുനികവല്‍ക്കരണത്തിനും കേന്ദ്രസര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ നല്‍കിയിരുന്ന തുക ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്നില്ല. ഇവിടെ മദ്‌റസാ ക്ഷേമനിധിയുണ്ട്. 1,500 രൂപ വീതം 411 അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. തുടക്കത്തില്‍ 800 രൂപയായിരുന്നു. അഞ്ചു വര്‍ഷം ക്ഷേമനിധിയില്‍ 100 രൂപ വിഹിതം അടച്ചവര്‍ക്കേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.''
''മതപഠനത്തിന് മുസ്‌ലിംകള്‍ക്ക് ഒരു രൂപപോലും സംസ്ഥാന ഖജനാവില്‍ നിന്നും നല്‍കുന്നില്ല. മറ്റു ക്ഷേമ ബോര്‍ഡുകളില്‍നിന്ന് വ്യത്യസ്തമായി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍മാരില്‍നിന്ന് ലഭിക്കുന്ന മാസവരി സര്‍ക്കാര്‍ ട്രഷറിയിലാണ് നിക്ഷേപിക്കുന്നത്. സര്‍ക്കാരിനു ആ പണം വികസനത്തിനോ പൊതുജനക്ഷേമത്തിനോ വിനിയോഗിക്കാം. ആ പണം സര്‍ക്കാര്‍ വിനിയോഗിക്കുന്നതിനു വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞ പോലെ സര്‍ക്കാര്‍ ഒരു ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. ആ ഇന്‍സന്റീവ് ഉപയോഗിച്ച് ബോര്‍ഡ് ചില ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഏറ്റവും ദുര്‍ബലരും അസംഘടിതരും പിന്നോക്കക്കാരുമായ വിഭാഗത്തിനു സര്‍ക്കാരുകളുടെ കരുതല്‍ സ്വാഭാവികമല്ലേ.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."