HOME
DETAILS
MAL
'ശിവശങ്കറിന് മാത്രമല്ല, കേസിലെ സകലര്‍ക്കും ഇനി ജാമ്യം കിട്ടും'; സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ചെന്നിത്തല
backup
February 03 2021 | 10:02 AM
കോഴിക്കോട്: സ്വര്‍ണക്കള്ളകടത്ത് കേസ് അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രവുമായി നടത്തിയ ഒത്തുതീര്‍പ്പിനെത്തുടര്‍ന്നാണ് ഇത്. സി.പി.എമ്മും ബി.ജെ.പിയും കൂട്ടുകെട്ടിലായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല, കേസിലെ സകലര്‍ക്കും ഇനി ജാമ്യം കിട്ടുമെന്നും ചെന്നിത്തല പറഞ്ഞു.
ഒരു കേസും തെളിയാന്‍ പോകുന്നില്ല. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാരയും ഒത്തുകളിയും ഇപ്പോള്‍ വ്യക്തമാണ്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ച് മിണ്ടുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."