ലോഗോയില്‍ മാറ്റം വരുത്തി ക്രോം: മാറ്റമെന്തെന്ന് സംശയിച്ച് സോഷ്യല്‍ മീഡിയ
സെര്‍ച്ചിങ് ബ്രൗസറായ ഗൂഗിള്‍ ക്രോം ലോഗോയില്‍ വരുത്തിയ മാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒന്ന്, രണ്ട് പ്രാവശ്യം തിരിച്ചും മറിച്ചും നോക്കിയിട്ടും സംഭവം പിടികിട്ടാതെ നില്‍ക്കുകയാണ്. ഇപ്പോള്‍ പുറത്തുവിട്ട ചിത്രം അനുസരിച്ച് അത്ര പെട്ടന്നൊന്നും മാറ്റം മനസിലാകില്ല. അതിന് കാര്യമായി ഒന്ന് നിരീക്ഷിക്കേണ്ടിവരും.
എന്നാല്‍ ലോഗോയില്‍ വരുത്തിയ മാറ്റം, ആധുനികമായ അനുഭവം എന്നാണ് ഗൂഗിള്‍ ക്രോം ഡിസൈനറും പുതിയ ലോഗോ മാറ്റത്തിന് പിന്നിലെ ശില്പ്പിയുമായ എല്വിന് ഹൂ പറയുന്നത്. നീളമേറിയ ഒരു ട്വിറ്റര്‍ ത്രെഡിലൂടെ ഗൂഗിള്‍ ക്രോം ലോഗോ ഡിസൈന്‍ മാറ്റം ഇദ്ദേഹം വിവരിക്കുന്നു. ശരിക്കും എന്താണ് പുതിയ ലോഗോയിലെ മാറ്റം എന്നതിന് ഡിസൈനര്‍മാര്‍ക്ക് വ്യക്തമായ ഉത്തരം ഉണ്ട്.
പുതിയ മാറ്റത്തെക്കുറിച്ച് ഡിസൈനര്‍മാര്‍ പറയുന്നതിങ്ങനെ: ഇപ്പോഴുള്ള ബ്രാന്റ് ഐക്കണില്‍ ഉള്ള ഷാഡോകള്‍ നീക്കം ചെയ്ത്, കളര്‍ ബാന്റുകളെ കൂടുതല്‍ തിളക്കമുള്ളതാക്കുകയാണ് ചെയ്തിരിക്കുന്നത്. ഒപ്പം ലോഗോയുടെ നടുക്കുള്ള നീല സര്‍ക്കിളിന്റെ വലിപ്പം ഇത്തിരി വര്‍ദ്ധിച്ചതായും തോന്നും. വളരെ ലഘുവായ മാറ്റമാണിതെന്ന് ഡിസൈനര്‍ തന്നെ സമ്മതിക്കുന്നു. ഇത് വളരെ ലഘുവായ മാറ്റം അല്ലെ എന്ന് ചോദിക്കാം, വിവിധ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്ന ഒരു പ്രോഡക്ടിന്റെ ബ്രാന്റ് ഐക്കണിലെ ഒരോ മാറ്റവും ആ പ്രോഡക്ടിന് നല്കുന്ന പരിഗണനയുടെ അടയാളമാണ്.
2008 ല്‍ നിലവില്‍ വന്ന കാലത്ത് ക്രോമിന് വളരെ തിളങ്ങുന്ന 3ഡി ബ്രാന്റ് ഐക്കണാണ് ഉണ്ടായത്. ഇപ്പോള്‍ അതിന്റെ 3ഡി ഇഫക്ട് പൂര്‍ണ്ണമായും മാറ്റി, തീര്‍ത്തും സിംപിളായ ഒരു രീതിയിലേക്ക് മാറ്റിയെന്ന് കാണാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."