HOME
DETAILS
MAL
വഞ്ചനാക്കേസില്‍ മാണി സി.കാപ്പനെതിരെ കേസ്: എം.എല്‍.എയോട് ഹാജരാകാന്‍ കോടതി നോട്ടീസയച്ചു
backup
February 05 2021 | 15:02 PM
കൊച്ചി: വഞ്ചനാക്കേസില്‍ മാണി സി.കാപ്പനെതിരെ കേസെടുത്ത് കോടതി. മുബൈ മലയാളി ദിനേശ് മേനോന് നല്കിയ പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രീറ്റ് കോടതി കേസെടുത്തത്. പ്രാഥമികമായി കുറ്റങ്ങള്‍ നില നില്‍ക്കുമെന്ന് കോടതി അറിയിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്കി മൂന്നേകാല്‍ കോടി രൂപ തട്ടിയെന്നാണ് കേസ്. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തത്. മാണി സി കാപ്പനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."