ഹിജാബ് വിവാദങ്ങൾക്ക് പിന്നിൽ ചില നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായും വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജ്ഞാനേന്ദ്ര അറിയിച്ചു..
HOME
DETAILS
MAL
വിദ്യാർഥികൾ മതത്തിന് അതീതമായി ചിന്തിക്കണമെന്ന് കർണാടക ആഭ്യന്തര മന്ത്രി
backup
February 07 2022 | 16:02 PM
ബംഗളുരു: വിദ്യാർഥികൾ മതത്തിന് അതീതമായി ചിന്തിക്കണമെന്ന് കർണ്ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. യൂണിഫോം സമത്വത്തിന്റെ പ്രതീകമാണെന്നും സമത്വസംസ്കാരമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉണ്ടാകേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കർണാടകയിലെ ഉഡുപ്പി കുന്ദാപൂർ ജൂനിയർ കോളേജിലെ ഹിജാബ്-കാവി ഷാൾ തർക്കത്തിൽ സർക്കാർ ഉത്തരവിൽ മത വ്യത്യാസമില്ലെന്നും ഹിജാബും കാവി ഷാളും ധരിച്ചെത്തുന്ന വിദ്യാർഥികളെ ഒരുപോലെ കോളജിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."