HOME
DETAILS
MAL
'അബ്ഷിർ' അകൗണ്ട് ആക്റ്റിവേറ്റ് ചെയ്യാൻ എളുപ്പ മാർഗ്ഗം നിർദേശിച്ച് അധികൃതർ
backup
February 05 2021 | 22:02 PM
റിയാദ്: സഊദിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഓൺലൈൻ സംവിധാനമായ 'അബ്ഷിർ' ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് എളുപ്പ മാർഗ്ഗം നിർദേശിച്ച് അധികൃതർ. ബാങ്ക് അക്കൗണ്ടുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ആക്ടിവേറ്റ് ചെയ്യാമെന്ന നിർദേശമാണ് അബ്ഷിർ കഴിഞ്ഞ ദിവസം അറിയിച്ചത്. അബ്ഷിർ ആക്റ്റിവേറ്റ് ചെയ്യുന്നതിനായി ജവാസാത് ഓഫീസുകളിലും മറ്റു കേന്ദ്രങ്ങളിലും ആളുകളുടെ ബാഹുല്യം ശ്രദ്ധയിൽ പെട്ടതിന് പിന്നാലെയാണ് അബ്ഷിർ ഇത്തരത്തിലൊരു പ്രസ്താവന പുറത്തിറക്കിയത്.
അല്‍റാജ്ഹി, അല്അഹ്ലി, അല്‍ജസീറ
അറബ് ബാങ്ക്, അല്‍റിയാദ് ബാങ്ക്, സൗദി ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്, അല്‍ബിലാദ് ബാങ്ക്, സാബ്, അല്‍ഇന്‍മാ ബാങ്ക്, സഊദി ഫ്രാന്‍സി ബാങ്ക്, അല്‍അവ്വല്‍ ബാങ്ക്, സാംബ എന്നീ ബാങ്കുകള്‍ വഴി 'അബ്ശിര്‍' അക്കൗണ്ടുകള്‍ ആക്ടിവേറ്റ് ചെയ്യാവുന്നതാണെന്ന് 'അബ്ഷിർ' അറിയിച്ചു. ഇതിൽ മുഴുവൻ ബാങ്കുകളിലും ഡസ്ക്ടോപ് ഓൺലൈൻ വഴി സാധ്യമാകും. ചില ബാങ്കുകളിൽ ഇതിന് പുറമെ എ ടി എം വഴിയും മൊബൈൽ ആപ് വഴിയും ടെലി സർവീസുകൾ മുഖേനയുമൊക്കെ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണെന്ന് 'അബ്ഷിർ' ട്വിറ്ററിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."