HOME
DETAILS

ഒാർഡിനൻസിൽ ഗവർണർ ഒപ്പിട്ടു; ലോകായുക്ത

  
backup
February 08 2022 | 06:02 AM

%e0%b4%92%e0%b4%be%e0%b5%bc%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%bb%e0%b4%b8%e0%b4%bf%e0%b5%bd-%e0%b4%97%e0%b4%b5%e0%b5%bc%e0%b4%a3%e0%b5%bc-%e0%b4%92%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9f%e0%b5%8d

സ്വന്തം ലേഖകൻ
തിരുവനന്തപുരം
അഴിമതിക്കേസിൽ പ്രതികളാകുന്ന പൊതുപ്രവർത്തകരെ അധികാര സ്ഥാനത്തുനിന്ന് നീക്കംചെയ്യുന്നത് വിധിക്കാൻ അധികാരം നൽകുന്ന ലോകായുക്ത വ്യവസ്ഥ തിരുത്തിയ നിയമ ഭേദഗതിക്ക് അംഗീകാരം. ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇന്നലെ രാവിലെ ഗവർണർ ഓർഡിനൻസിൽ ഒപ്പുവച്ചു.
ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവർണർ അംഗീകാരം നൽകിയത്. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. പ്രതിപക്ഷത്തിന്റേയും ഭരണകക്ഷിയിൽ ഉൾപ്പെട്ട സി.പി.ഐയുടേയും എതിർവാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവർണറുടെ തീരുമാനം.


ഇനി മുതൽ ലോകായുക്ത വിധികളിൽ സർക്കാരിന് അപ്പീൽ കേൾക്കാനാവും. മുഖ്യമന്ത്രിക്കെതിരെയുള്ള ലോകായുക്ത വിധി ഗവർണർക്കും മന്ത്രിമാർക്കെതിരെയുള്ള വിധികളും പരാമർശങ്ങളും മുഖ്യമന്ത്രിക്കും പരിഗണിച്ച് വിധി പ്രഖ്യാപിക്കാം. ഉയർന്ന ഉദ്യോഗസ്ഥർക്കെതിരേ ലോകായുക്ത വിധിവന്നാൽ ചീഫ് സെക്രട്ടറിക്ക് പുനഃപരിശോധിക്കാം. ജുഡീഷ്യറിക്കു മുകളിൽ സർക്കാരിന് അധികാരം നൽകുന്നു എന്നതാണ് ഓർഡിനൻസിന്റെ പ്രത്യേകത.
ഭരണഘടനാ വിരുദ്ധമായ ചില അധികാരങ്ങൾ ലോകായുക്തയ്ക്കുണ്ട് എന്ന വാദം ഉയർത്തിയാണ് സർക്കാർ ഇത്തരമൊരു ഓർഡിനൻസിലേക്ക് നീങ്ങിയതെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഗവർണറെ ബോധ്യപ്പെടുത്തി. രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള തീരുമാനമല്ല . മറ്റു സംസ്ഥാനങ്ങളിൽ ലോകായുക്തയ്ക്ക് ഈ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഗവർണർ മറുപടി നൽകി.
ലോകായുക്തയുടെ വിധി തള്ളാൻ സർക്കാരിന് അധികാരം നൽകുന്ന ഓർഡിനൻസുമായി മന്ത്രി പി.രാജീവ് കഴിഞ്ഞ ജനുവരി 24നു നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ ഒപ്പിടാൻ തയാറായിരുന്നില്ല. സർക്കാർ വിശദീകരണം നൽകിയശേഷവും ഗവർണർ വഴങ്ങിയില്ല. അഡീഷനൽ അഡ്വക്കറ്റ് ജനറൽ പദവി വഹിച്ചിരുന്നയാളുമായി ഇന്നലെ ഗവർണർ കൂടിക്കാഴ്ചയും നിശ്ചയിച്ചു.


ഇതേതുടർന്നാണ് ഗവർണറെ അതിവേഗം അനുനയിപ്പിക്കാൻ അമേരിക്കയിലെ ചികിത്സയും ഒമ്പതുദിവസത്തെ യു.എ.ഇ പര്യടനവും കഴിഞ്ഞു തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച വൈകുന്നേരം തന്നെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് ഓർഡിനൻസിൽ ഒപ്പിടണമെന്ന് അഭ്യർഥിച്ചത്. ഭേദഗതി ഓർഡിനൻസ് ഇനി ബില്ലായി നിയമസഭയിൽ അവതരിപ്പിക്കണം.
സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ സർക്കാരിന് വെല്ലുവിളിയല്ല. ആവശ്യത്തിനു സമയവും മുന്നിലുണ്ട്. വരുന്ന സമ്മേളനത്തിൽ ബില്ലായി അവതരിപ്പിക്കാനായില്ലെങ്കിൽ മന്ത്രിസഭയുടെയും ഗവർണറുടെയും അനുമതിയോടെ ഓർഡിനൻസ് പുനർവിളംബരം ചെയ്തശേഷം മറ്റൊരു സമ്മേളനത്തിൽ അവതരിപ്പിച്ചാൽ മതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago