കാട്ടാന ആക്രമണം: അതിരപ്പള്ളിയില്‍ നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചു
തൃശ്ശൂര്‍: കാട്ടാന ആക്രമണത്തില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. വന്യജീവി ആക്രമണങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്ന നാട്ടുകാരുടെ ആവശ്യത്തില്‍ പരിഹാരമുണ്ടാക്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
വൈകിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. അതേസമയം മരിച്ച കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. അഞ്ചു ലക്ഷം രൂപ ഇന്ന് തന്നെ നല്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. നാട്ടുകാരുടെ ആവശ്യം തീര്‍ത്തും ന്യായമാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. എം എല്‍ എ മാരുടെ യോഗം ഇന്നുതെന്നെ ചേരുമെന്നും. ശ്വാശ്വത പരിഹാരത്തിന് പുതിയ മാര്‍ഗരേഖ കണ്ടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."