പട്ടാള അട്ടിമറിക്കെതിരെ മ്യാന്മാറില്‍ തെരുവിലിറങ്ങി വിദ്യാര്‍ഥികള്‍
യാങ്കൂണ്‍: ഓങ് സാന്‍ സൂ കിയെ അധികാരത്തിലേറാന്‍ സമ്മതിക്കാതെ, പട്ടാള അട്ടിമറി നടത്തിയതിനെതിരെ മ്യാന്മാറില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. യാങ്കൂണില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
'സൈനി ഡയരക്ടര്‍ തോല്‍ക്കട്ടേ... ജനാധിപത്യം ജയിക്കട്ടേ...' എന്നിങ്ങനെയുള്ള മുദ്രാവാക്യം വിളിച്ചാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഓങ് സാന്‍ സൂ കിയെ മോചിപ്പിച്ച് ജനാധിപത്യ ഭരണം പുന:സ്ഥാപിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
#HAPPENING Protesters shouting "OUR POLICE, meant for public, PLEASE STAND WITH PUBLIC" as protesters being blocked during the anti-military protest in Yangon. #WhatsHappeningInMyanmar #Myanmar pic.twitter.com/sSnPwyMcfl
— Cape Diamond (@cape_diamond) February 6, 2021
'സൈനിക ആധിപത്യത്തിനെതിരെ' എന്ന വലിയ ബാനറുകളും റാലിക്കിടയില്‍ കാണാം. സൂ കിയുടെ പാര്‍ട്ടിയായ എന്‍.എല്‍.ഡിയുടെ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് പലരും സമരരംഗത്തുള്ളത്. ചിലര്‍ ചുവന്ന പതാകയും പിടിച്ചിട്ടുണ്ട്.
മാര്‍ച്ച് തടയുന്നതിനായി പൊലിസ് വന്‍ സന്നാഹം ഒരുക്കിയിട്ടുണ്ട്. നിശ്ചിത സ്ഥലത്തിനപ്പുറം കടക്കാതിരിക്കാന്‍ വലിയ രീതിയിലുള്ള തടസങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."