കർണാടകയിലെ ഹിജാബ് വിവാദം: ഡൽഹി സർവകലാശാലയിൽ എം.എസ്.എഫ് പ്രതിഷേധം
ന്യൂഡൽഹി : ഹിജാബ് നമ്മുടെ അവകാശം എന്ന പ്രമേയത്തിൽ കർണാടകയിലെ ഹിജാബ് നിരോധിച്ച വിദ്യാർഥികൾക്ക് ഐക്യദാർട്യവുമായി എം.എസ്.എഫ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം രാജ്യത്തിൻറെ വിവിധ കാമ്പസുകളിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലും നടന്നു . കർണാടകയിൽ മുസ്‌ലിം വിദ്യാർഥികൾക്ക് ഹിജാബ് വിലക്കിയ നടപടിക്കെതിരെ ഡൽഹി സർവകലാശാലയിൽ എം.എസ്.എഫിന്റെ പ്രതിഷേധം. ഹിജാബ് ധരിച്ച് കോളജിൽ പ്രവേശിക്കാൻ അനുവാദം നൽകണമെന്ന് എം എസ് എഫ് ആവശ്യപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ നടന്ന സംഗമങ്ങളിൽ എം.എസ്.എഫ് നേതാക്കളായ അഥീബ് ഖാൻ , നൗഷാദ് മലർ ,സിറാജുദ്ധീൻ നദ്‌വി , ഫാത്തിമ തഹ്‌ലിയ, നവാസ് ശരീഫ് ഖുറേഷി , ഫർഹത്ത് ,അസറുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.ഹിജാബ് ധരിച്ച വിദ്യാർത്ഥികൾ കോളേജിന് പുറത്തുതന്നെ നിൽക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളേജുകൾ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാർത്ഥിനികൾ സമരം തുടരുകയാണ്. സമരം ചെയ്യുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ച് ഒതുക്കാനാണ് സർക്കാർ ശ്രമം.ഇതിനെതിരെ എം.എസ്.എഫ് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി ജന സെക്രട്ടറി എസ് എച് മുഹമ്മദ് അർഷാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."