ഒതുക്കുങ്ങൾ പഞ്ചയാത്ത് ഗ്ലോബൽ കെഎംസിസി വൃക്ക രോഗ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു
റിയാദ്: ഒതുക്കുങ്ങൾ പഞ്ചായത്ത് മൂലപ്പറമ്പ് അഞ്ചാം വാർഡ് ഗ്ലോബൽ കെഎംസിസി കമ്മിറ്റി സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റിബിൾ ഡയാലിസിസ് റിസർച്ച് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററുമായി ചേർന്നാണ് ക്യാംപ് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഹാജി ഉദ്ഘാടനം ചെയ്തു. രജിസ്റ്റർ ചെയ്ത ഇരുന്നൂറോളം അംഗങ്ങൾക്ക് ടെസ്റ്റ്‌കൾ ചെയ്ത് രോഗ നിർണ്ണയം നടത്തി .വാർഡ് മെമ്പർ ചകിപ്പാറ സീനത്ത് അധ്യക്ഷത വഹിച്ചു.
ഒതുക്കുങ്ങൾ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് മജീദ് കൂട്ടീരി, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രതിനിധി രായിൻകുട്ടി നീറാട്, കെ പി മുസ്തഫ, എം കെ അഷറഫ്, എം മുഹമ്മദ്, കെ പി മുഹമ്മദ് കുട്ടി, കെ ആലി ഹാജി, കെ പി ബാവ, എം ഷഹീർ പ്രസംഗിച്ചു. കെ പി സകീർ,സി പി സൈതലവി,പി സൈനുദ്ദീൻ, എം കെ അമീർ,സി പി ഉസ്മാൻ, എൻ പി ഇസ്മായിൽ, കെ പി മുഹമ്മദാലി, മഞ്ഞകണ്ടൻ നൗഷാദ്, സംഷീർ കെ പി, റാഫി കെ പി, വാർഡ് മുസ്‌ലിം ലീഗ് യുത്ത് ലിഗ് കെ എം സി സി എം എസ് എഫ് നേതാക്കൾ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."