വില്ലേജ് ഓഫിസര്‍മാരുടെ കൂട്ട സ്ഥലംമാറ്റം: എന്‍.ജി.ഒ അസോസിയേഷന്‍ പരാതി നല്‍കി
തളിപ്പറമ്പ്: ജില്ലയിലെ വില്ലേജ് ഓഫിസര്‍മാരുടെ ഒഴിവു നികത്തുന്നതിനായുള്ള കൂട്ടസ്ഥലംമാറ്റം രാഷ്ട്രീയ പകപോക്കലായി മാറ്റുന്നുവെന്ന് എന്‍.ജി.ഒ അസോസിയേഷന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവനുസരിച്ച് കണ്ണൂര്‍ ജില്ലയിലെ 96 പേരെയാണ് വില്ലേജ് ഓഫിസര്‍മാരായും മറ്റ് തസ്തികകളിലേക്കും മാറ്റി നിയമിച്ചിട്ടുള്ളത്. യാതൊരു മാനദണ്ഡവും പാലിക്കാതെ രാഷ്ട്രീയ എതിരാളികളെ തിരഞ്ഞുപിടിച്ച് കിലോമീറ്ററുകള്‍ അകലെ സ്ഥലംമാറ്റിയെന്ന ആരോപണവുമായാണ് എന്‍.ജി.ഒ അസോസിയേഷന്‍ രംഗത്തു വന്നത്. മറ്റു പ്രതിപക്ഷ സര്‍വിസ് സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രാജേഷ് ഖന്ന, ജില്ലാ സെക്രട്ടറി കെ സുധാകരന്‍, ട്രഷറര്‍ എം.പി ഷനീജ് എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലെത്തിയ അറുപതോളം പ്രവര്‍ത്തകര്‍ എ.ഡി.എമ്മിന് പരാതിയും സ്ഥലം മാറ്റം ബുദ്ധിമുട്ടിലാക്കുന്ന ജീവനക്കാരുടെ ലിസ്റ്റും സമര്‍പ്പിച്ചു. ചര്‍ച്ചയില്‍ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന എ.ഡി.എമ്മിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."